'അമ്മാവന്‍റെ വള്ളി ട്രൗസറോ' ട്രോളിക്കോ; പക്ഷെ ബീബറിന്‍റെ വസ്ത്രത്തിന്‍റെ വില കേട്ട് ഞെട്ടരുത് !

Published : Jul 09, 2024, 09:30 AM ISTUpdated : Jul 09, 2024, 09:35 AM IST
'അമ്മാവന്‍റെ വള്ളി ട്രൗസറോ' ട്രോളിക്കോ; പക്ഷെ ബീബറിന്‍റെ വസ്ത്രത്തിന്‍റെ വില കേട്ട് ഞെട്ടരുത് !

Synopsis

ബേബി, നെവർ ലെറ്റ് യു ഗോ, ലവ് യുവർസെൽഫ്, പീച്ച്‌സ്, ബോയ്‌ഫ്രണ്ട്, സോറി, വെർ ആർ യു നൗ തുടങ്ങിയ ജനപ്രിയ ട്രാക്കുകൾ ജസ്റ്റിൻ സംഗീത നിശയില്‍ പാടിയിരുന്നു. 

മുംബൈ: ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായ ദിനങ്ങളാണ് കടന്നുപോയത്. റിലയന്‍സ് ഇന്‍ട്രസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിന് സംഗീത നിശയില്‍ താരമായി എത്തിയത് ജസ്റ്റിന്‍ ബീബരാണ്. 86 കോടിയോളം കൊടുത്താണ് ലോക പ്രശസ്ത ഗായകനെ അംബാനി പാടിക്കാന്‍ മുംബൈയില്‍ എത്തിച്ചത് എന്നത് തന്നെ വലിയ വാര്‍ത്തയായിരുന്നു. 

ജൂലൈ 5നാണ് മുംബൈിയിലെ നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററില്‍ ജസ്റ്റിന്‍ ബീബര്‍ പാടിയത്. ഒപ്പം ബോളിവുഡ് താരങ്ങളും, പ്രധാന അതിഥികളും എല്ലാം ഇതില്‍ പങ്കെടുത്തു. ഇതിന്‍റെ വിവിധ വീഡിയോകളും വൈറലായിട്ടുണ്ട്. ഒപ്പം അംബാനി കുടുംബത്തിലെ ആളുകള്‍  ജസ്റ്റിന്‍ ബീബര്‍ക്കൊപ്പം എടുത്ത ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലായിരുന്നു. എന്നാല്‍ സംഗീത നിശയില്‍  ജസ്റ്റിന്‍ ബീബര്‍ അണിഞ്ഞ വസ്ത്രമാണ് ഇപ്പോള്‍ ട്രോളായി മാറുന്നത്. 

ബേബി, നെവർ ലെറ്റ് യു ഗോ, ലവ് യുവർസെൽഫ്, പീച്ച്‌സ്, ബോയ്‌ഫ്രണ്ട്, സോറി, വെർ ആർ യു നൗ തുടങ്ങിയ ജനപ്രിയ ട്രാക്കുകൾ ജസ്റ്റിൻ സംഗീത നിശയില്‍ പാടിയിരുന്നു. എന്നാല്‍  ജസ്റ്റിന്‍ ബീബര്‍  ഒരു വെള്ള വെസ്റ്റും ഒരു ജോടി കറുത്ത അയഞ്ഞ പാന്‍റും ധരിച്ചാണ് ഷോയില്‍ എത്തിയത്. പാന്‍റിന് മുകളിലൂടെ ഗായകന്‍റെ ചെക്ക്ഡ് ബോക്സര്‍ കാണാമായിരുന്നു. ഈ വസ്ത്രം ശരിക്കും ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. 

എക്സില്‍ അടക്കം ഇതിനെ വിമര്‍ശിച്ച് നിരവധി കമന്‍റുകളാണ് വരുന്നത്. ഒരു എക്സ് പോസ്റ്റ് ഇങ്ങനെയാണ്
"ഇത് ഏത് തരത്തിലുള്ള ഫാഷനാണെന്ന് ആർക്കെങ്കിലും വിശദീകരിക്കാമോ? ജസ്റ്റിൻ ബീബർ ശരാശരി ഇന്ത്യൻ അമ്മാവന്‍റെ വള്ളി ട്രൗസര്‍ ധരിച്ചാണ് സംഗീത നിശയ്ക്ക് എത്തിയത്" മറ്റൊരു ഉപയോക്താവ് "ഇതൊരു ഫാഷൻ ആണോ?" എന്നാണ് ചോദിക്കുന്നത്. 

അതേ സമയം ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം  ജസ്റ്റിന്‍ ബീബറിന്‍റെ വസ്ത്രങ്ങള്‍ അത്ര ചീപ്പ് അല്ലെന്നാണ് വിവരം. ഈ വേഷത്തിന് മൊത്തത്തില്‍ 4 ലക്ഷത്തിന് അടുത്ത് വില വരും എന്നാണ് റിപ്പോര്‍ട്ട്. മര്‍ണിയുടെ ജാക്കറ്റാണ് ജസ്റ്റില്‍ ധരിച്ചത് അതിന് 2.50 ലക്ഷം വരെ വിലയുണ്ട്, വില്ലി ചാവരിയ ബാഡ് ബോയ് ട്രാക്ക് പാന്‍റ്സിന് 36,000ത്തിന് മുകളില്‍ വിലവരും. റാൽഫ് ലോറൻ ബോക്സർ, എസ്നി സ്റ്റുഡിയോ പാച്ച് വർക്ക് ലെതർ ബൂട്ട്സ് എന്നിവയ്ക്ക് ഒരു ലക്ഷത്തിന് അടുത്ത് വിലവരുന്നുണ്ട്. ഏലിയൻ സ്കാർലറ്റ് ഗ്ലാസിന് ഏതാണ്ട് 22,000 വില വരും. ന്യൂ എറ ലോസ് ഏഞ്ചൽസ് ഏഞ്ചൽസ് ക്യാപിന് 3,000 രൂപയെങ്കിലും വില വരും. മൊത്തം നാല് ലക്ഷത്തിലേറെയാണ് അംബാനി പരിപാടിക്ക്  ജസ്റ്റിന്‍ ബീബര്‍  ധരിച്ച വസ്ത്രത്തിന്‍റെ ചിലവ് എന്നാണ് വിവരം. 

തന്‍റെ ഇരട്ടക്കുട്ടികള്‍ അമ്മ ആരാണെന്ന് ചോദിച്ചു തുടങ്ങി: താന്‍ വലിയ പ്രതിസന്ധിയിലായെന്ന് കരണ്‍ ജോഹര്‍

ഗ്ലാമറസ് ബീച്ച് ഷോട്ടില്‍ മഡോണ; നെഗറ്റീവ് അടിച്ചവര്‍ക്ക് കൂടുതല്‍ ഫോട്ടോയില്‍ മറുപടി !

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത