അഡ്ജസ്റ്റ് ചെയ്യണമെന്ന് തമിഴ് സിനിമയിൽ നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാര്‍

Published : Jun 01, 2023, 05:15 PM IST
അഡ്ജസ്റ്റ് ചെയ്യണമെന്ന് തമിഴ് സിനിമയിൽ നടിമാരോട് ആവശ്യപ്പെടാറുണ്ടെന്ന് കാതല്‍ സുഗുമാര്‍

Synopsis

അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും. 

ചെന്നൈ: തമിഴ് സിനിമയില്‍ നടിമാരോട് അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട് എന്ന വെളിപ്പെടുത്തലുമായി കാതല്‍ സുഗുമാര്‍. കാതൽ എന്ന തമിഴ് സിനിമയിൽ സഹനടനായി വന്ന് പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ കാതൽ സു​ഗുമാറാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ഒരു അഭിമുഖത്തില്‍ സുഗുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വളരെ പ്രധാന്യത്തോടെയാണ് കോളിവുഡ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. 

നായിക കഥാപാത്രങ്ങൾ തേടിയെത്തുന്ന നടിമാരാണ് സിനിമയിൽ ഏറ്റവും കൂടുതൽ വിഷമം നേരിടുന്നത് എന്ന് സു​ഗുമാർ പറയുന്നു. ഹീറോയിൻസിനോട് അവരുടെ കഥ ചോദിച്ചാൽ അത് കേൾക്കുമ്പോൾ നമുക്ക് സങ്കടം തോന്നും. അതേസമയം ചില നടിമാർ തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് ചിത്രങ്ങള്‍ നേടുന്നുണ്ട്.

അഡ്ജസ്റ്റ്മെന്റ് ചെയ്യണമെന്ന ആവശ്യം നടിമാര്‍ക്കാണ് കേള്‍ക്കേണ്ടി വരുന്നത്. അതിന് തയ്യാറായില്ലെങ്കില്‍ ആ വേഷത്തിന് വേറെ ആളെ തേടും. ഒരിക്കലും ആരും ബലം പ്രയോഗിക്കാറില്ല. കാരണം വേറെയും നിരവധി ഓപ്ഷൻസ്  നായികമാരുടെ കാര്യത്തില്‍ ഇത്തരക്കാര്‍ ലഭിക്കുന്നുണ്ടെന്ന് കാതല്‍ സുഗുമാര്‍ പറയുന്നു. 

ലോകത്ത് എല്ലാം നല്ലവരും എല്ലാം മോശക്കാരും എന്ന സ്ഥിതിയില്ല. സാഹചര്യങ്ങളാണ് തെറ്റ് ചെയ്യിക്കുന്നത്. അവസരം ഉണ്ടാകാതെ ആരും തെറ്റ് ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ അത്തരത്തിൽ ഒരു പുരുഷനല്ല, ഞാൻ അത്തരത്തിൽ ഒരു സ്ത്രീയല്ല എന്നൊക്കെ ആരെങ്കിലും പറഞ്ഞാലും നമ്മൾ എല്ലാം ചിന്തിക്കണമെന്നും സുഗുമാര്‍ പറയുന്നു. 

സാഹചര്യങ്ങളാണ് പലരെയും ഇത്തരം കാര്യത്തിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീടുള്ള കാലം അവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കില്ല. വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും.എന്നാല്‍ ണം കൂട്ടിചോദിക്കുമെന്നും സു​ഗുമാർ പറയുന്നു.

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു

യേ ജവാനി, ഹേ ദീവാനി റിലീസ് ചെയ്തിട്ട് 10 വര്‍ഷം; ആഘോഷിച്ച് താരങ്ങള്‍.!

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത