23 വർഷമായി തുടരുന്ന നയം അവസാനിപ്പിച്ച് കജോള്‍‌; ഞെട്ടി പ്രേക്ഷകര്‍‌.!

Published : Jul 15, 2023, 08:16 AM ISTUpdated : Jul 15, 2023, 08:20 AM IST
23 വർഷമായി തുടരുന്ന നയം അവസാനിപ്പിച്ച് കജോള്‍‌; ഞെട്ടി പ്രേക്ഷകര്‍‌.!

Synopsis

ജൂലൈ 14 മുതല്‍ സീരിസ്  സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അടിമുടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് കജോള്‍.

മുംബൈ: ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ ഏറ്റവും പുതിയ വെബ് സീരീസാണ് ദ ട്രയൽ.  പ്രഖ്യാപിച്ച ദിവസം മുതൽ തന്നെ വാർത്തകളിൽ ഇടം നേടിയ സീരിസിന്‍റെ ഏറ്റവും വലിയ പ്രത്യേകത ബോളിവുഡ് നടികജോളിന്‍റെ ഒടിടി അരങ്ങേറ്റമാണ് ഈ സീരിസ് എന്നതാണ്. 

ജൂലൈ 14 മുതല്‍ സീരിസ്  സ്ട്രീം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അടിമുടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് കജോള്‍. 23 വർഷമായി കജോള്‍‌ തുടരുന്ന സ്ക്രീനില്‍ ചുംബന രംഗത്തില്‍‌ അഭിനയിക്കില്ലെന്ന നയം ലംഘിച്ചാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ഈ സീരിസില്‍ അഭിഭാഷകയായ നൊയോനിക സെൻഗുപ്തയുടെ വേഷത്തിലാണ് കജോള്‍‌ എത്തുന്നത്. കജോളിന് രണ്ട് ചുംബന രംഗങ്ങളാണ് സീരിസില്‍‌ ഉള്ളത്. ഒന്ന് അലി ഖാനുമായും, മറ്റെത് ജിഷു സെൻഗുപ്തയുമായും. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍. 
കാജോളിന്‍റെ ബോള്‍ഡായ രംഗങ്ങളില്‍‌ ആരാധകർക്ക് ആദ്യം  ഞെട്ടല്‍ ഉണ്ടായെങ്കിലും പിന്നീട് പ്രശംസയാണ് ലഭിച്ചത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കജോളിന്‍റെ റോമാന്‍സ് രംഗങ്ങള്‍ പരമ്പരയുടെ ഗതിക്ക് അത്യവശ്യമാണ് എന്നാണ് സീരിസ് കണ്ടവര്‍ പലരും പറയുന്നത്. 

പ്രശസ്തമായ അമേരിക്കൻ സീരിസ് ദ ഗുഡ് വൈഫിന്‍റെ റീമേക്കാണ് ദ ട്രയൽ. തന്‍റെ ഭർത്താവിന്‍റെ വഞ്ചനയെ വെല്ലുവിളിക്കുകയും ജീവിതത്തില്‍ നേരിടുന്ന പരീക്ഷണങ്ങളെ നേരിടാൻ ശ്രമിക്കുകയും ചെയ്യുന്ന നൊയോനിക എന്ന വക്കീലിന്‍റെ യാത്രയാണ് പരമ്പര. ഷോയിൽ ഷീബ ഛദ്ദ, കുബ്ര സെയ്ത്, ഗൗരവ് പാണ്ഡെ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേ സമയം പരമ്പരയ്ക്ക് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.കജോളിന്‍റെ അഭിനയം ഏറെ പ്രശംസ നേടിയെങ്കിലും തിരക്കഥയിലും സംവിധാനത്തിലും പോരായ്മകൾ ചൂണ്ടിക്കാട്ടി ചിലർ രംഗത്തെത്തിയിരുന്നു. കൂടാതെ ഒറിജിനൽ സീരീസുമായുള്ള താരതമ്യങ്ങളും വരുന്നുണ്ട്. 
 

ക്രൈം ഡ്രാമ ചിത്രം 'കാസർഗോൾഡ്' ; ആരാധകരെ ഞെട്ടിച്ച് ടീസർ

രാജ്യത്തെ മുന്‍നിര നടനാണ് ഞാന്‍ 1000-1500 കോടി രൂപ എളുപ്പത്തില്‍ സമ്പാദിക്കും, പക്ഷെ: പവന്‍ കല്ല്യാണ്‍

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത