'മണി പസിക്കിത് മണി'; ഹോട്ടലിലെത്തിയ ജയറാമിനോട് ജീവനക്കാരൻ, നിറഞ്ഞ് ചിരിച്ച് പാർവതി- വീഡിയോ

Published : Nov 30, 2022, 09:50 PM IST
'മണി പസിക്കിത് മണി'; ഹോട്ടലിലെത്തിയ ജയറാമിനോട് ജീവനക്കാരൻ, നിറഞ്ഞ് ചിരിച്ച് പാർവതി- വീഡിയോ

Synopsis

പൊന്നിയിന്‍ സെല്‍വന്‍ ട്രെയിലർ ലോഞ്ചിനിടെ നോൺസ്റ്റോപ് കോമഡിയുമായി ജയറാം എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലയാളികളുടെ പ്രിയ നടനാണ് ജയറാം. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് ജയറാം പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഒപ്പം കുടുംബ നായകൻ എന്ന പേരും ജയറാമിന് സ്വന്തമായി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷാ ചിത്രങ്ങളിലും ജയറാം തന്റെ സ്ഥാനം ഊട്ടി ഉറപ്പിച്ചുകഴിഞ്ഞു. പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹമാണ്ഡ ചിത്രമാണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നോൺസ്റ്റോപ് കോമഡിയുമായി ജയറാം എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അക്കാര്യം വീണ്ടും ഓർമിപ്പിക്കുന്ന തരത്തിലൊരു വീഡിയോയാണ് പുറത്തുവരുന്നത്. 

ട്രെയിലർ ലോഞ്ചിനിടെ നടൻ പ്രഭുവിനെ ജയറാം അനുകരിച്ചിരുന്നു. പ്രഭു മണിരത്നത്തോട് വിശക്കുന്നുവെന്ന് പറയുന്നാരു രം​ഗം ഏറെ രസകരമായാണ് ജയറാം വേദിയിൽ അവതരിപ്പിച്ചത്. 'മണി പസിക്കിത് മണി' എന്ന ആ ​ഡയലോ​ഗ് ജയറാമിനോട് പറയുന്ന ഹോട്ടൽ ജീവനക്കാരനാണ് വീഡിയോയിൽ കാണാൻ സാധിക്കുക. 

ജയറാമിനൊപ്പം പാർവതിയും മകൾ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരൻ 'മണി പസിക്കിത് മണി' എന്ന് പറയുകയാണ്. ആദ്യം ഒന്നമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വീഡിയോയിൽ കാണാം. കാളിദാസ് ജയറാം ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

സെപ്റ്റംബര്‍ 30നാണ് പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം  അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍.  രണ്ട് ഭാഗങ്ങളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. ആഴ്‌വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിൽ അണിനിരന്നിരുന്നു. 

വീട്ടുജോലിക്കാരിയുടെ ലക്ഷങ്ങുടെ കടം വീട്ടി നയൻതാര, അതിനൊരു മനസ് വേണമെന്ന് വിഘ്നേഷിന്റെ അമ്മ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത