കേരളാ ഹാഫ് സാരി, ജിമിക്കി കമ്മല്‍; മല്ലു പെണ്‍കുട്ടിയായി കല്യാണി പ്രിയദര്‍ശന്‍

Web Desk   | Asianet News
Published : Mar 25, 2020, 12:28 PM IST
കേരളാ ഹാഫ് സാരി, ജിമിക്കി കമ്മല്‍; മല്ലു പെണ്‍കുട്ടിയായി കല്യാണി പ്രിയദര്‍ശന്‍

Synopsis

മല്ലുക്കുട്ടിയായി ഡ്രസ് ചെയ്യാനുള്ള ഗൈഡ് എന്നുപറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ഒറ്റ മലയാളം ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാള ചിത്രത്തില്‍ അഭിനയരംഗത്തേക്ക് എത്തുന്നതിന് മുമ്പുതന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാനും താരത്തിന് കഴിഞ്ഞു. താര സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്ന് പറയുമ്‌പോള്‍ തന്നെ കല്യാണിയുടെ ജീവിതം കാമറക്കണ്ണുകള്‍ക്ക് മുമ്പിലായിരുന്നുവെന്ന് പറയേണ്ടതില്ല. താരത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അറിഞ്ഞവരാണ് മലയാളി ആരാധകര്‍.

ഇപ്പോഴിതാ ചില ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കല്യാണി. മല്ലുക്കുട്ടിയായി ഡ്രസ് ചെയ്യാനുള്ള ഗൈഡ് എന്നുപറഞ്ഞ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. അമ്മേടെ ജിമിക്കി കമ്മല്‍, ചെക്ക് കേരളാ ഹാഫ് സാരി, ചെക്ക് മുല്ലപ്പൂ, ചെക്ക് ഗ്ലാസ് ബാങ്കിള്‍സ് എന്നിവയെല്ലാമാണ് പോലും മല്ലുക്കുട്ടിയാകാന്‍ വേണ്ടതെന്ന് കല്യാണി കുറിക്കുന്നു. എന്റ യഥാര്‍ത്ഥ മല്ലു വ്യക്തിത്വം പുറത്തേക്ക് വന്ന ഒരു ദിവസം സംഭവിച്ചത് എന്നാണ് മറ്റൊരു ചിത്രത്തിന് കല്യാണി നല്‍കിയിരിക്കുന്ന കുറിപ്പ്.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ