മഞ്ഞയുടുപ്പിട്ട മാലാഖ; കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഭാവന

Web Desk   | Asianet News
Published : Mar 23, 2020, 08:07 PM ISTUpdated : Mar 23, 2020, 08:26 PM IST
മഞ്ഞയുടുപ്പിട്ട മാലാഖ; കണ്ണഞ്ചിപ്പിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഭാവന

Synopsis

പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ ഒരു മാലാഖയെപ്പോലെ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.


കന്നട ചിത്രങ്ങളില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം താരം ഭാവന. ഇതിനിടയില്‍ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. അതെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. പൂക്കളുളള മഞ്ഞ നിറത്തിലുളള കുര്‍ത്തയില്‍ ഒരു മാലാഖയെപ്പോലെ അതീവ സുന്ദരിയായിട്ടാണ് ഭാവന പ്രത്യക്ഷപ്പെടുന്നത്.

നവീനുമായുള്ള വിവാഹ ശേഷം ബംഗളൂരുവിലാണ് താരത്തിന്‍റെ സ്ഥിരതാമസം. അടുത്തിടെ വിവാഹ വാര്‍ഷികത്തില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. നവീനിന്റെ കൈപിടിച്ചുളള  ചിത്രമായിരുന്നു ഭാവന പോസ്റ്റ് ചെയ്തത്. 2018 ജനുവരി 22നായിരുന്നു ഇരുവരും തമ്മിലുളള വിവാഹം.

96ന്റെ റീമേക്കായ 99ല്‍ അടുത്തിടെ ഭാവന വേഷമിട്ടിരുന്നു.ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ തഗരു എന്ന ചിത്രത്തിലും നടിയെത്തി. 99ന് ശേഷം മൂന്ന് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍സ്‌പെക്ടര്‍ വിക്രം, ബജ്‌റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക