'പാവം ആമിര്‍ ഖാന്‍': തന്നെ പുകഴ്ത്തിയ ആമിറിനെ പരിഹസിച്ച് കങ്കണ

Published : Feb 11, 2023, 12:27 PM IST
 'പാവം ആമിര്‍ ഖാന്‍': തന്നെ പുകഴ്ത്തിയ ആമിറിനെ പരിഹസിച്ച് കങ്കണ

Synopsis

റീട്വീറ്റ് ചെയ്ത കങ്കണ തന്‍റെ മുന്‍നിര ബോളിവുഡ് നടന്മാരോടുള്ള വെറുപ്പ് മറച്ചുവയ്ക്കാതിരുന്നില്ല.   

മുംബൈ: ആമിർ ഖാനെതിരെ രംഗത്ത് വന്ന് നടി കങ്കണ റണൗട്ട്. ട്വിറ്ററിലൂടെ കങ്കണയെക്കുറിച്ച് നല്ലത് പറഞ്ഞ ആമിറിനെ മോശം വാക്ക് ഉപയോഗിച്ചാണ് കങ്കണ അഭിസംബോധന ചെയ്തത്. എഴുത്തുകാരി ശോഭഡേയുടെ ഒരു പരിപാടിയിലെ ആമിറിന്‍റെ വാക്കുകളാണ് കങ്കണയെ പ്രകോപിപ്പിച്ചത്. 

ആമിർ ഖാൻ  നോവലിസ്റ്റും കോളമിസ്റ്റുമായ ശോഭാ ഡേയുടെ പുതിയ പുസ്തകത്തിന്‍റെ  പ്രമോഷൻ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവിടെ സംസാരിക്കവെ ശോഭ ഡേയുടെ വേഷം സിനിമയില്‍ ഏത് നടി ചെയ്യണമെന്നാണ് ആഗ്രഹം എന്ന് ആമിറിനോട് ചോദ്യം വന്നു.  നടിമാരായ ആലിയ ഭട്ട്, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര എന്നിവരെയാണ് ആമിര്‍ തിരഞ്ഞെടുത്തത്. എന്നാല്‍ കങ്കണ റണൗട്ട് എന്ന പേരാണ്  ശോഭ ഡേ പറഞ്ഞത്. ആമിർ കങ്കണയെ ശക്തയായ നടി എന്ന് വിളിക്കുകയും കങ്കണയും ഈ റോണിന് യോജ്യയാണ് എന്ന് പറയുകയും ചെയ്തു.

ഈ വീഡിയോ കങ്കണ ഡെയ്ലി എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ചിരുന്നു. കങ്കണയുടെ വൈവിദ്ധ്യമുള്ള അഭിനയത്തെ ആമിര്‍ പുകഴ്ത്തുന്നു എന്നായിരുന്നു ഇതിന്‍റെ ക്യാപ്ഷന്‍. എന്നാല്‍ ഇത് റീട്വീറ്റ് ചെയ്ത കങ്കണ തന്‍റെ മുന്‍നിര ബോളിവുഡ് നടന്മാരോടുള്ള വെറുപ്പ് മറച്ചുവയ്ക്കാതിരുന്നില്ല. 

"പാവം ആമിർ ഖാൻ . മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്ത പോലെ അഭിനയിക്കാന്‍ പരമാവധി ശ്രമിച്ചു. നന്ദി ശോഭ ഡേ നിങ്ങളെ അവതരിപ്പിക്കാന്‍ എനിക്ക് ഇഷ്ടമാണ്" - ആദ്യ ട്വീറ്റില്‍ കങ്കണ പറയുന്നു. 

ശോഭാജിയും ഞാനും രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരാണ്. പക്ഷേ അതിനാല്‍ എന്റെ കലയെയും കഠിനാധ്വാനത്തെയും എന്‍റെ ക്രാഫ്റ്റിനെയും അർപ്പണബോധത്തെയും അംഗീകരിക്കുന്നതിൽ നിന്ന് അവരെ ആ വ്യത്യാസം തടയുന്നില്ല. അത് അവരുടെ വിശാലതയും, മൂല്യത്തിന്‍റെയും പ്രതിഫലനമാണ്.  പുതിയ പുസ്തകത്തിന് എല്ലാ ആശംസകളും നേരുന്നു മാഡം - കങ്കണ രണ്ടാമത്തെ ട്വീറ്റില്‍ പറയുന്നു. 

'ഇന്ത്യന്‍ മാപ്പില്‍ ചവുട്ടി അക്ഷയ്': വിമര്‍ശനം ശക്തമായിട്ടും പരസ്യം പിന്‍വലിക്കാതെ അക്ഷയ് കുമാര്‍ 

ഫുർസാത്ത് : പൂര്‍ണ്ണമായും ഐഫോണില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ്

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു