'സിനിമ രംഗത്തിന് രക്ഷിതാവിനെ കിട്ടി': കപൂര്‍ കുടുംബം മോദിയെ കണ്ടതില്‍ പ്രതികരിച്ച് കങ്കണ

Published : Dec 17, 2024, 04:30 PM IST
'സിനിമ രംഗത്തിന് രക്ഷിതാവിനെ കിട്ടി': കപൂര്‍ കുടുംബം മോദിയെ കണ്ടതില്‍ പ്രതികരിച്ച് കങ്കണ

Synopsis

സിനിമ രംഗത്തിന് മാർഗനിർദേശം നൽകാൻ പ്രധാനമന്ത്രി മോദിയുടെ ഇടപെടൽ സഹായിക്കുമെന്ന് കങ്കണ റണൗട്ട്. മോദിയുടെ ഇടപെടൽ സിനിമ രംഗത്തിന് സുപ്രധാനമാണെന്നും നടി അഭിപ്രായപ്പെട്ടു.

ദില്ലി: അടുത്തിടെ ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം രാജ് കപൂറിന്‍റെ 100ാം ജന്മവാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ബോളിവുഡിലെ പ്രമുഖ സിനിമ കുടുംബം കപൂര്‍ ഫാമിലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണം നടത്തുകയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണൌട്ട്. ആജ് തക്ക് അജണ്ട എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടി. 

മോദിയുടെ ഇടപെടല്‍ സിനിമ രംഗത്തിന് സുപ്രധാന ഇടപെടലാണ് എന്നാണ് കങ്കണ പറയുന്നത്. " നമ്മുടെ സിനിമ രംഗത്തിന് നല്ല വഴി കാണിച്ചുതരാന്‍ ആളുകളെ ആവശ്യമുണ്ട്. ഇപ്പോള്‍ നമ്മുക്ക് പ്രധാനമന്ത്രി മോദിയുണ്ട്. രണ്ടാമത്തേത് ഐ ആന്‍റ് ബി മന്ത്രാലയമുണ്ട്. ഞാന്‍ 20 കൊല്ലമായി സിനിമ രംഗത്ത്. ഇതുവരെ സിനിമ രംഗം അനാഥമായിരുന്നു. ഒരു രക്ഷിതാവ് ഇല്ലായിരുന്നു. അതിനാലാണ് സിനിമക്കാരെ ജിഹാദി ആശയങ്ങളും പാലസ്തീന്‍ ആശയങ്ങളും പിടികൂടിയത്. കാരണം അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആരുമില്ലായിരുന്നു" കങ്കണ പറഞ്ഞു. 

നേരത്തെ ബോളിവുഡില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവര്‍ വളരെ ദുര്‍ബലരായിരുന്നുവെന്നും, ഇത്തരക്കാരെ തിരഞ്ഞുപിടിച്ച് അധോലോകം ഒപ്പം ചേര്‍ക്കുമായിരുന്നു. ഇത്തരക്കാരെ വച്ച് അവര്‍ പാര്‍ട്ടികള്‍ നടത്തും. ഇതൊന്നും ആരും കാണില്ലെന്ന ബോധമായിരുന്നു അവര്‍ക്ക്. എന്നാല്‍ മോദി ഇത്തരം ഇടപെടല്‍ നടത്തുന്നത് ഇത്തരക്കാരെയും നിരീക്ഷിക്കന്നതിന് കാരണമാകും കങ്കണ കൂട്ടിച്ചേര്‍ത്തു. 

ബോളിവുഡ് വലിയൊരു സിനിമ രംഗമാണ് ഇവിടെ പടം എടുക്കുന്നു പണം നേടുന്നു. എന്നാല്‍ മറ്റ് സിനിമ രംഗത്തെപ്പോലെ ബഹുമാനം കിട്ടുന്നില്ല. അതേ സമയം താനും പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിച്ചിട്ടുണ്ടെന്നും ഇതുവരെ സമയം കിട്ടിയില്ലെന്നും ഉടന്‍ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും കങ്കണ പറഞ്ഞു. 

കങ്കണ എഴുതി സംവിധാനം ചെയ്യുന്ന എമര്‍ജന്‍സിയാണ് അടുത്തതായി റിലീസാകാന്‍ പോകുന്ന ചിത്രം. ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും എന്നാണ് വിവരം. 

'സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ, ഇത് ഞാൻ പ്രതീക്ഷിച്ച പരാജയം': ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ

റിലീസുകള്‍ മാറി മറിഞ്ഞ കങ്കണയുടെ 'എമര്‍ജന്‍സിക്ക്' ഒടുവില്‍ റിലീസ് ഡേറ്റായി

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത