'ദയവായി നിങ്ങളുടെ വായ അടച്ച് മിണ്ടാതിരിക്കൂ'; പൊട്ടിത്തെറിച്ച് കങ്കണ

Web Desk   | Asianet News
Published : Aug 30, 2020, 12:59 PM IST
'ദയവായി നിങ്ങളുടെ വായ അടച്ച് മിണ്ടാതിരിക്കൂ'; പൊട്ടിത്തെറിച്ച് കങ്കണ

Synopsis

എന്‍റെ സ്വകാര്യ അജണ്ട നടപ്പിലാക്കാനാണ് ഞാന്‍ ഈ കേസില്‍ ഇടപെടുന്നത് എന്നാണ് ആരോപണം. എന്നെ നിശബ്ദയാക്കുവാന്‍ ശ്രമിക്കുന്ന എല്ലാവരോടും പറയുന്നു, ദയവായി വായ അടച്ച് മിണ്ടാതിരിക്കൂ.

ദില്ലി: സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെട്ട് ബോളിവുഡ് താരം കങ്കണ റണൌട്ട് സ്വന്തം കാര്യങ്ങള്‍ നേടുന്നു എന്ന ആരോപണത്തിന് മറുപടിയുമായി താരം. ട്വിറ്ററിലൂടെ ഒരു ടെലിവിഷന്‍ ചാനലില്‍   സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ നടിയുടെ പ്രതികരണം.

എന്‍റെ സ്വകാര്യ അജണ്ട നടപ്പിലാക്കാനാണ് ഞാന്‍ ഈ കേസില്‍ ഇടപെടുന്നത് എന്നാണ് ആരോപണം. എന്നെ നിശബ്ദയാക്കുവാന്‍ ശ്രമിക്കുന്ന എല്ലാവരോടും പറയുന്നു, ദയവായി വായ അടച്ച് മിണ്ടാതിരിക്കൂ. അന്ന് സുശാന്ത് നേരിട്ട അവഹേളനങ്ങളും ആക്ഷേപങ്ങളും അവഗണിച്ചവരാണ് ഇപ്പോള്‍ ഇത് നിന്‍റെ വിഷയമല്ലെന്ന് എന്നോട് പറയുന്നത് - കങ്കണ ട്വിറ്ററില്‍ കുറിച്ചു.

അതേ സമയം ഒപ്പം പങ്കുവച്ച വീഡിയോയിലും കങ്കണ പറയുന്നത് ശക്തമായ വാക്കുകളാണ്. താനും ചിലപ്പോള്‍ ഫാനില്‍ തൂങ്ങി മരണപ്പെട്ട നിലയില്‍ കാണപ്പെട്ടേക്കാം, എന്നെ നിശബ്ദയാക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിരന്തരം എന്‍റെ ജീവന് ഭീഷണി മുഴക്കുന്നുണ്ട്. എന്നാല്‍ അവരോട് പൊരുതാതെ പോകില്ല, എന്നെ അവസാനിപ്പിക്കും മുന്‍പ് എനിക്ക് അവരെ അവസാനിപ്പിക്കണം - കങ്കണ ടിവി ചര്‍ച്ചയില്‍ പറയുന്നു.

അതേ സമയം ബോളിവുഡ് താരം കങ്കണ റണൌത്തിനെതിരെ ഗുരുതര ആരോപണവുമായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍ രംഗത്ത് എത്തിയിട്ടുണ്ട്. യുവനടന്‍റെ മരണം തന്‍റെ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കങ്കണ റണൌത്തെന്നാണ് അഭിഭാഷകന്‍ വികാസ് സിംഗ് ആരോപിക്കുന്നത്.

അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായാണ് കങ്കണ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ഉപയോഗിക്കുന്നതെന്നാണ് വികാസ് സിംഗ് ആരോപിക്കുന്നത്. കങ്കണയുടെ ആരോപണങ്ങളുമായി കുടുംബത്തിന്‍റെ എഫ്ഐആറുമായി യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ ആരോപിക്കുന്നു.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍