'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് 'സാന്ത്വനം' സേതുവേട്ടൻ

Bidhun Narayan   | Asianet News
Published : Oct 22, 2021, 09:54 PM ISTUpdated : Oct 22, 2021, 09:55 PM IST
'ഫോട്ടോഷൂട്ട് കഴിഞ്ഞപ്പോള്‍ ഹരി കണ്ണനെ അന്വേഷിച്ച് നടക്കുന്നു'; കാരണം പറഞ്ഞ് 'സാന്ത്വനം' സേതുവേട്ടൻ

Synopsis

കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയിട്ടുള്ള സംഭാഷണ രൂപത്തിലുള്ള ക്യാപ്ഷനുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്

മലയാളം മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയാണ് സാന്ത്വനം (Santhwanam). മനോഹരമായ കുടുംബകഥ പറയുന്ന പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരുമാണ്. പരമ്പരയില്‍ സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തൃശൂര്‍ അവണൂര്‍ സ്വദേശിയായ ബിജേഷാണ് (Bijesh Avanoor). സ്‌ക്രീനില്‍ ഇടയ്ക്കിടെ വന്നുപോകുന്ന കഥാപാത്രമാണ് സേതുവേട്ടന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയത്തിലേക്ക് എത്തുന്നത്. ബിജേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളും വളരെ വേഗമാണ് ആരാധകരിലേക്കെത്താറുള്ളത്. രസകരമായ കുറിപ്പുകളാണ് ബിജേഷ് എല്ലായിപ്പോഴും പങ്കുവയ്ക്കാറുള്ളത്.

കഴിഞ്ഞദിവസം ബിജേഷ് പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയിട്ടുള്ള സംഭാഷണ രൂപത്തിലുള്ള ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സാന്ത്വനം സെറ്റില്‍ വച്ചുനടന്ന രസകരമായൊരു 'ഭാരോദ്വഹന'മാണ് (Weight Lifting) ബിജേഷ് പങ്കുവച്ചത്. പരമ്പരയില്‍ ഹരിയായെത്തുന്ന ഗിരീഷ് നമ്പ്യാരാണ് (Gireesh Nambiar) കഥയിലെ പ്രധാന താരം. വെറുതെ നിന്ന ബിജേഷിനെ വെറുതേയൊന്ന് പൊക്കാനായി ഗിരീഷ് എത്തുന്നു. എന്നാല്‍പ്പിന്നെ അത് ക്യാമറയില്‍ പകര്‍ത്തിക്കളയാം എന്ന് പറഞ്ഞുകൊണ്ട് പരമ്പരയിലെ കണ്ണനായ അച്ചു സുഗന്ധും (Achu Sughand) എത്തി. ചുമ്മാതൊന്ന് പൊക്കി ഇറക്കിവിടാം എന്നാണ് ഗിരീഷ് കരുതുന്നതെങ്കില്‍, കുറച്ചൂടെ പൊന്തിക്കൂ എന്നുപറഞ്ഞ് അച്ചു സുഗന്ധ് എന്ന ക്യാമറാമാനും. അങ്ങനെയുള്ള ലൊക്കേഷന്‍ തമാശ നിമിഷമാണ് മനോഹരമായി ബിജേഷ് എഴുതിയിരിക്കുന്നത്. ബിജേഷിന്‍റെ എഴുത്തിലൂടെ ബാക്കി വായിക്കാം.

'ഇതല്ല ഇതിനേക്കാള്‍ അപ്പുറം ചാടി കടന്നവനാ ഈ കെ.കെ ജോസഫ്'

ഗിരീഷ് : മച്ചു... നിന്നെ ഞാന്‍ പൊക്കട്ടെ ?
ഞാന്‍ : അത് വേണോ ?
ഗിരീഷ് : വേണം വേണം. എന്നാലേ ഒരു പവര്‍ വരൂ.
ഞാന്‍ : എന്നാല്‍ ആയിക്കോ.
അച്ചു : ഞാന്‍ ഫോട്ടോ പിടിക്കാം.
ഞാന്‍ : ഡബിള്‍ ഓക്കെ
ഗിരീഷ് : ഞാന്‍ ത്രിബിള്‍ ഓക്കെ

അങ്ങനെ ഗിരീഷ് എന്നെ പൊക്കാന്‍ തുടങ്ങി... ഒരു വിധത്തില്‍ അവനതു സാധിച്ചു. പക്ഷെ.

അച്ചു : കുറച്ചു കൂടെ ഉയര്‍ത്തു ഗിരീഷേട്ടാ...
ഗിരീഷ് : ഇനിയുമൊ ?
അച്ചു : ആ ഇനിയും.
ഞാന്‍ : ആഹാ നല്ല രസം.
ഗിരീഷ് : ഒന്ന് വേഗം എടുക്കടെ..
അച്ചു : ശരിയാവണ്ടേ ചേട്ടാ. ചേട്ടന്‍റെ മുഖത്ത് വല്ലാത്ത ബുദ്ധിമുട്ടുള്ള ഭാവം. ഒന്ന് ചിരിക്കു...
ഗിരീഷ് : ങേ ചിരിക്കണോ...
(ഉള്ളില്‍ ഗിരീഷ് പറഞ്ഞിട്ടുണ്ടാകും ഇവന്‍ എനിക്ക് പണി തരികയാണോ )

അങ്ങനെ ഒരു വിധത്തില്‍ ഫോട്ടോഷൂട്ട് കഴിഞ്ഞു...
ഇപ്പോളും ഗിരീഷ് ടോം ആന്‍ഡ് ജെറി പോലെ അച്ചുവിനേം തപ്പി നടക്കുകയാണെന്നാണ് അറിഞ്ഞത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത