നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

Published : Jul 09, 2023, 04:50 PM IST
നിങ്ങള്‍ ഗേ അല്ലെ? എന്ന് കരണ്‍ ജോഹറിനോട് ചോദ്യം; കരണ്‍ ജോഹറിന്‍റെ മറുപടി

Synopsis

മെറ്റയുടെ പുതിയ ആപ്പായ ത്രെഡ്സില്‍‌ നടത്തിയ 'ആസ്ക് മീ എനിത്തിംഗ്' എന്ന സെഷനിലാണ് രസകരമായ പല ചോദ്യങ്ങളും കരണ്‍ ജോഹര്‍ നേരിട്ടത്. 

മുംബൈ: ബോളിവുഡില്‍ സംവിധായകന്‍ നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രധാന സ്ഥാനത്താണ് കരണ്‍ ജോഹര്‍. തന്‍റെ സിനിമ കരിയറിന്‍റെ മുപ്പതാം വാര്‍ഷികത്തിലാണ് കരണ്‍‌. രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' അടുത്ത് തന്നെ തീയറ്ററില്‍ എത്തും.

ഇപ്പോഴിതാ പ്രേക്ഷകരോട് സംബന്ധിച്ച് വിവിധ കാര്യങ്ങളില്‍ തന്‍റെ അഭിപ്രായം പറയുകയാണ് കരണ്‍. മെറ്റയുടെ പുതിയ ആപ്പായ ത്രെഡ്സില്‍‌ നടത്തിയ 'ആസ്ക് മീ എനിത്തിംഗ്' എന്ന സെഷനിലാണ് രസകരമായ പല ചോദ്യങ്ങളും കരണ്‍ ജോഹര്‍ നേരിട്ടത്. 

ഈ പരിപാടിയില്‍ ചിലർ കരണ്‍ ജോഹറിനോട് അടുത്ത സിനിമയെ കുറിച്ച് ചോദിച്ചപ്പോൾ മറ്റു ചിലർ ചില "രഹസ്യങ്ങള്‍" അറിയണമെന്ന താല്‍പ്പര്യമാണ് പ്രകടിപ്പിച്ചത്.  ഷാരൂഖ് ഖാനെ വച്ച് കരണ്‍ ജോഹറിന്‍റെ ധർമ്മ പ്രൊഡക്ഷൻസ് പടം നിര്‍മ്മിക്കുമോ എന്ന ചോദ്യത്തിന്. "എന്നോട് രഹസ്യങ്ങളൊന്നും ചോദിക്കരുത്, നിങ്ങളോട് കള്ളം പറയില്ല" എന്നാണ് കരണ്‍ ജോഹര്‍ പ്രതികരിച്ചത്.  

മറ്റൊരു ആരാധകന്‍റെ ചോദ്യം നേരിട്ടായിരുന്നു.   "നിങ്ങൾ ഗേയാണ്, അല്ലേ?" എന്നായിരുന്നു ചോദ്യം. കരണ്‍‌ അതിന് രസകരമായ മറുപടി നൽകി. "നിങ്ങൾക്ക് താൽപ്പര്യമുണ്ടോ?" എന്നായിരുന്നു കരണ്‍ ജോഹറിന്‍റെ മറുപടി. 

അതേ സമയം കരണ്‍ സംവിധാനം ചെയ്യുന്ന  'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി' ജൂലൈ 28ന് റിലീസ് ചെയ്യും. 2016-ലെ ഏ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്‍റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔർ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്ലിക്സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍  രണ്ട് ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നു.

ഷാരൂഖ് ഖാന്‍റെ അഭിനയം പോരാ, സൗന്ദര്യവുമില്ലെന്ന് പാക് നടി ; തിരിച്ച് കിട്ടിയത് ട്രോള്‍ മഴ.!

പ്ലസ്ടു കാലം വരെ ആര്‍എസ്എസ് ശാഖയില്‍ പോയി; പിന്നെ അത് വിടാന്‍ കാരണം വിവരിച്ച് അഖില്‍ മാരാര്‍

Asianet News LIVE....

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത