യാത്രകള്‍ എനിക്കിത്രയും പ്രിയപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാക്കിത്തന്നത് ലോക്ക്ഡൗണാണ് : അമേയ

Web Desk   | Asianet News
Published : Jul 25, 2020, 11:20 PM ISTUpdated : Jul 26, 2020, 06:12 PM IST
യാത്രകള്‍ എനിക്കിത്രയും പ്രിയപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാക്കിത്തന്നത് ലോക്ക്ഡൗണാണ് : അമേയ

Synopsis

കൊറോണ ലോക്ക്ഡൗണ്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, വിനോദസഞ്ചാരമേഖലയും, ദീര്‍ഘദൂര യാത്രകളും ഇപ്പോഴും പഴയ രീതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. കൊറോണ മാറിക്കഴിഞ്ഞാല്‍ ഉടനെതന്നെ യാത്രകള്‍ പുനരാരംഭിക്കണം എന്നാണ് അമേയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മേയ മാത്യു എന്ന പേര് ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. ഇതിനോടകം നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലൂടെയും പരിചിതമായ മുഖമാണ് അമേയയുടേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അമേയ, സോഷ്യല്‍മീഡിയയിലെ നിലപാടുകള്‍കൊണ്ടും മറ്റും സോഷ്യല്‍മീഡിയയിലും ഒരുകൂട്ടം ആരാധകരെ സൃഷ്ടിച്ചുകഴിഞ്ഞു. ലോകത്തും രാജ്യത്തുമൊന്നാകെയുള്ള കൊറോണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ യാത്ര പോകാന്‍ കഴിയാത്ത വിഷമമാണ് അമേയ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

കൊറോണ ലോക്ക്ഡൗണ്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, വിനോദസഞ്ചാരമേഖലയും, ദീര്‍ഘദൂര യാത്രകളും ഇപ്പോഴും പഴയ രീതിയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. യാത്രപ്രിയ്യരായ ഒരുപാട് ആളുകളാണ് ഇതിന്റെ സങ്കടം സോഷ്യല്‍മീഡിയയില്‍ നിരന്തരം പങ്കുവയ്ക്കുന്നത്. അമേയയും പങ്കുവയ്ക്കുന്നത് ഇതേ സങ്കടം തന്നെയാണ്. തനിക്ക് യാത്രകള്‍ ഇത്രയധികം ഇഷ്ടമായിരുന്നു എന്നറിഞ്ഞത് ലോക്ക്ഡൗണ്‍ ആയതില്‍പ്പിന്നെയാണെന്നും, കൊറോണ മാറിക്കഴിഞ്ഞാല്‍ ഉടനെതന്നെ യാത്രകള്‍ പുനരാരംഭിക്കണം എന്നുമാണ് അമേയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കുറിപ്പിങ്ങനെ

'യാത്രകളെ ഞാന്‍ എത്രത്തോളം മിസ്സ് ചെയ്യുന്നു എന്ന് ഈ കൊറോണ കാലം ശരിക്കും മനസ്സിലാക്കിതന്നു. തിരിച്ചറിവിന്റെ ഈ കൊറോണ കാലത്തിനുശേഷം വീണ്ടും ഒരു യാത്ര പോകണം. പഴയ ആ ഓര്‍മകളിലേക്ക്, കാണാന്‍ ബാക്കി വച്ച നാടുകള്‍ തേടി.'

സമാനസങ്കടമുള്ള നിരവധി ആളുകളാണ് അമേയയുടെ പോസ്റ്റിന് കമന്റുകളുമായെത്തുന്നത്. അമേയപറഞ്ഞത് ശരിയാണെന്നും, വൃത്തികെട്ട കൊറോണ പോയാല്‍ വലിയൊരു ട്രിപ്പടിക്കണം എന്നും,  മനസ്സ് കോലാഹലമാകുമ്പോള്‍ യാത്ര പോകുന്നതായിരുന്നു, ഇപ്പോള്‍ ആകെ പെട്ടും എന്നെല്ലാം തന്നെയാണ് മിക്കവരും പറയുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക