'കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്' മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണ ശങ്കർ

Web Desk   | Asianet News
Published : Jul 25, 2020, 10:49 PM IST
'കിച്ചുവിൽ നിന്ന് മമ്മുവിലേക്ക്' മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണ ശങ്കർ

Synopsis

ചിത്രത്തിലെ മമ്മു എന്ന കഥാപാത്രമാകാൻ താൻ നടത്തിയ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കര്‍.

നേരം, പ്രേമം തുടങ്ങി മലയാള ചിത്രങ്ങളിൽ നിറസാന്നധ്യമായ താരമാണ് കൃഷ്ണ ശങ്കർ. വള്ളീം തെറ്റി പുള്ളീം തെറ്റി, മരുഭൂമിയിലെ ആന, ആദി, അള്ള് രാമേന്ദ്രൻ തുടങ്ങിയ ചിത്രങ്ങളിലും സുപ്രധാന വേഷങ്ങളിൽ കൃഷ്ണ എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ തൊബാമയിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

കൃഷ്ണയ്ക്കൊപ്പം സിജു വിൽ‌സൺ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കൂടായാണ് തൊബാമ. തൊമ്മി, ബാലു, മമ്മു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളായാണ് ഇവരെത്തിയിരുന്നത്. ഇവരുടെ പേരിന്‍റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്തായിരുന്നു  ചിത്രത്തിന് തൊബാമ എന്ന് പേരിട്ടത്. 

ഇപ്പോഴിതാ ചിത്രത്തിലെ മമ്മു എന്ന കഥാപാത്രമാകാൻ താൻ നടത്തിയ മേക്കോവർ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടൻ കൃഷ്ണ ശങ്കര്‍. 'കിച്ചുവിൽ നിന്ന് മമ്മുവിലേക്ക് ! '68 kgs to 84 kgs'എന്ന കുറിപ്പോടെയായിരുന്നു കൃഷ്ണ ചിത്രം പങ്കുവച്ചത്.

അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി നിര്‍മിച്ച ചിത്രം കൂടിയായ ചിത്രത്തിന്റെ സംവിധായകന്‍  പുണ്യ എലിസബത്തായിരുന്നു ചിത്രത്തിലെ  നായികവേഷം കൈകാര്യം ചെയ്തത്. മുഹ്സിൻ കാസിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്