തനി നാടനായി 'കസ്തൂരി'; സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്‌നിഷ ചന്ദ്രന്‍

Web Desk   | Asianet News
Published : Dec 22, 2020, 10:30 PM IST
തനി നാടനായി 'കസ്തൂരി'; സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച് സ്‌നിഷ ചന്ദ്രന്‍

Synopsis

കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് സ്‌നിഷ ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലൂടെ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രമായ കസ്തൂരി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

നീലക്കുയില്‍ എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളിയുടെ സ്വന്തം കസ്തൂരിയായ താരമാണ് സ്‌നിഷ ചന്ദ്രന്‍. പരമ്പര അവസാനിച്ച് കുറച്ചുകാലമായെങ്കിലും കഥാപാത്രങ്ങളായ ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്. ആദി എന്ന പത്രപ്രവര്‍ത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയില്‍ പരമ്പരയുടെ ഇതിവൃത്തം. ആദിത്യന്‍ അബദ്ധത്തില്‍ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകള്‍ ഡോക്ടറാകുന്നിടത്തായിരുന്നു പരമ്പര അവസാനിച്ചത്.

കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് സ്‌നിഷ ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയിലൂടെ ആരാധകരുടെ മനംകവര്‍ന്ന കഥാപാത്രമായ കസ്തൂരി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞദിവസം സ്‌നിഷ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങളെപോലെയൊരു ഏട്ടനെ കിട്ടിയതില്‍ ഞാന്‍ വളരെയധികം ഭാഗ്യവതിയാണെന്നു പറഞ്ഞാണ് സ്‌നിഷ ചേട്ടനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ ആരാധകരെല്ലാം തന്നെ ചിത്രത്തിന് കമന്റുകളുമായെത്തുന്നുണ്ട്. വളരെ ക്യൂട്ടാണെന്നാണ് എല്ലാവരുംതന്നെ പറയുന്നത്.

'ഞാന്‍ വളരെയധികം ഭാഗ്യവതിയാണ്. നിങ്ങളെപോലെ ലോകത്തിലെ ഏറ്റവും മികച്ചൊരു സഹോദരനെ കിട്ടിയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല.' എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത