വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

Published : Jul 06, 2024, 09:31 PM IST
വർഷങ്ങൾക്ക് ശേഷം നേരിൽക്കണ്ട് 'ജീവ്യ'; ഇരുവരെയും സ്‌ക്രീനിൽ ഒന്നിച്ച് കാണണമെന്ന് ആരാധകർ

Synopsis

മലര്‍വാടി ആര്‍ട്‌സ്‌ക്ലബും ഉയരെയും ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ശ്രീറാം.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായിരുന്നു കസ്തൂരിമാന്‍. സിനിമാനടനായ ജീവയുടേയും വക്കീലായ കാവ്യയുടേയും മനോഹരമായ പ്രണയത്തിന്റെ കഥ പറയുന്ന പരമ്പര വിജയകരമായാണ് അവസാനിച്ചത്. ജീവ്യ ജോഡികളെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇവരുടെ പ്രണയനിമിഷങ്ങളെല്ലാം പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ശ്രീറാം രാമചന്ദ്രനാണ് ജീവയെ അവതരിപ്പിച്ചത്. കാവ്യയ്ക്ക് ജീവന്‍ നൽകിയത് റെബേക്ക സന്തോഷാണ്.

അഭിനയത്തിന് പുറമെ അവതരണത്തിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട് റെബേക്ക. മലര്‍വാടി ആര്‍ട്‌സ്‌ക്ലബും ഉയരെയും ഉള്‍പ്പടെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ശ്രീറാം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സീരിയൽ അവസാനിച്ച് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ് കാവ്യയും ജീവയും. താരങ്ങൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്.

റെബേക്ക ഇപ്പോൾ അഭിനയിക്കുന്ന കളിവീട് സീരിയലിന്റെ ലൊക്കേഷനിൽ എത്തിയതാണ് ശ്രീറാം. നാല് വർഷങ്ങൾക്ക് ശേഷം കസ്തൂരിമാൻ കുടുംബത്തെ വീണ്ടും കണ്ടുവെന്ന ക്യാപ്‌ഷനോടെ മറ്റ് താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും ശ്രീറാം പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകരണമാണ് ജീവ്യ ആരാധകർ നൽകുന്നത്. വീണ്ടും ഇരുവരെയും ഒന്നിച്ച് സ്‌ക്രീനിൽ കാണണമെന്ന ആഗ്രഹമാണ് എല്ലാവരും പ്രകടിപ്പിക്കുന്നത്.

പിറ്റേന്ന് മുതല്‍ ജീവിതം മാറി, ഗ്രാഫ് കയറിപ്പോയി'; ജീവിതം മാറ്റിമറിച്ചൊരു വിഗ്രഹത്തെക്കുറിച്ച് നിഷ സാരംഗ്

"ശ്രീറാം ചേട്ടൻ അഭിനയിച്ച സീരീസ് ആയിരുന്നു ഞാൻ ആദ്യമായി കാണുന്നത്. അന്നു മുതലെ പുള്ളിയുടെ ഫാൻ ആയിരുന്നു . ഇത് കഴിഞ്ഞാണ് അദ്ദേഹത്തിന്റെ ആൽബവും സിനിമയുമൊക്കെ ഇറങ്ങുന്നത്. താൻ സ്കൂളിൽ ശ്രീറാം ചേട്ടന് വേണ്ടി പ്രെമോഷനൊക്കെ ചെയ്തിരുന്നു. അത് കഴിഞ്ഞ് ഞാൻ സീരിയലിൽ എത്തിയപ്പോൾ അദ്ദേഹമാണ് ഹീറോ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി'' എന്നായിരുന്നു ശ്രീറാമിനെ കുറിച്ച് നേരത്തെ റബേക്ക പറഞ്ഞിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത