Katrina Kaif- Vicky Kaushal Wedding : ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും

Published : Dec 11, 2021, 01:20 PM IST
Katrina Kaif- Vicky Kaushal Wedding : ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും

Synopsis

9-ാം തീയതി ആയിരുന്നു വിവാഹം

രാജ്യം മുഴുവന്‍ ശ്രദ്ധിച്ച താരവിവാഹമായിരുന്നു ബോളിവുഡ് അഭിനേതാക്കളായ കത്രീന കൈഫിന്‍റെയും (Katrina Kaif) വിക്കി കൗശലിന്‍റെയും (Vicky Kaushal) വിവാഹം. രാജസ്ഥാനിലെ ആഡംബര റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 120 പേര്‍ക്കായിരുന്നു ക്ഷണം. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും നേരത്തെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോട്ടിയായി നടന്ന ഹല്‍ദി ചടങ്ങിന്‍റെ ചിത്രങ്ങളും (Haldi Pics) സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കത്രീനയും വിക്കിയും.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഹ്ളാദം പങ്കിടുന്ന ഇരുവരെയും ചിത്രങ്ങളില്‍ കാണാം. ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മില്യണിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 9നായിരുന്നു ഇരുവരുടെയും വിവാഹം. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടില്‍ മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങള്‍.

120 പേരെ മാത്രം ക്ഷണിച്ചിരുന്ന ചടങ്ങുകളില്‍ അതിഥികള്‍ക്കും ചില നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടിയിരുന്നു. വിവാഹമോ അനുബന്ധ ചടങ്ങുകളോ നടക്കുന്ന വേദിക്കരികില്‍ മൊബൈല്‍ ഫോണിന് വിലക്കുണ്ടായിരുന്നു. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അനൗദ്യോഗികമായി പുറത്തുവരാതിരിക്കാനായിരുന്നു ഇത്. കത്രീന-വിക്കി വിവാഹത്തിന്‍റെ വീഡിയോ അവകാശം വന്‍ തുക മുടക്കി ആമസോണ്‍ പ്രൈം വീഡിയോ വാങ്ങിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 80-100 കോടിയാണ് ആമസോണ്‍ മുടക്കിയതെന്നാണ് ലഭ്യമായ വിവരം. സിരീസ് ആയിട്ടാവും വിവാഹനിമിഷങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുക. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക