റൊമാന്റിക് റീൽസുമായി കൂടെവിടെ താരങ്ങൾ

Published : Apr 20, 2021, 05:09 PM IST
റൊമാന്റിക് റീൽസുമായി കൂടെവിടെ താരങ്ങൾ

Synopsis

മലയാളികൾ വളരെ പെട്ടെന്ന് സ്വീകരിച്ച പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഏഷ്യാനെറ്റ് പരമ്പരകളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാൻ കൂടെവിടെയ്ക്ക് സാധിച്ചു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ടിആർപി റേറ്റിങ് കണക്കുകൾ

ലയാളികൾ വളരെ പെട്ടെന്ന് സ്വീകരിച്ച പരമ്പരകളിൽ ഒന്നാണ് കൂടെവിടെ. ഏഷ്യാനെറ്റ് പരമ്പരകളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാൻ കൂടെവിടെയ്ക്ക് സാധിച്ചു എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ടിആർപി റേറ്റിങ് കണക്കുകൾ. ആദ്യമായി റേറ്റിങ് ചാർട്ടിൽ ഇടം നേടിയ കൂടെവിടെ അഞ്ചാം സ്ഥാനത്താണ്. 

സൂര്യ എന്ന പെൺകുട്ടിയുടെ കഠിനമായി  ജീവിതകഥയാണ് 'കൂടെവിടെ' പറയുന്നത്. സൂര്യയുടെ ജീവിതത്തിലൂടെ വലിയ സംഭവവികാസങ്ങളാണ് പരമ്പരയുടെ ഗതി നിർണയിക്കുന്നത്. ഒപ്പം സങ്കീർണമായ കുടുംബ ബന്ധങ്ങളും കൂടെവിടെയിൽ കഥ പറയുന്നു.

സൂര്യയായി എത്തുന്നത് അൻഷിത അഞ്ജി ആണ്. മലയാളികൾക്ക് ആൽബങ്ങളിലൂടെയും മറ്റു പരിചിതമായ മുഖമാണ് അൻഷിതയുടേത്. ബിപിൻ ജോസ് ആണ് പരമ്പരയിൽ മറ്റാരു പ്രധാന കഥാപാത്രമായി എത്തുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവയ്ക്കുന്ന റീൽസും ചിത്രങ്ങളും ഏറ്റെടുക്കുകയാണ് ആരാധകരിപ്പോൾ. 

അൻഷിതയും ബിപിനും ചേർന്ന് ചെയ്ത റീൽസ് ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയ ഇതിനോടകം തന്നെ കാഴ്ചാക്കണക്കുകളിൽ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 

അൻഷിതയ്ക്കും ബിപിനും പുറമെ നടൻ  കൃഷ്ണകുമാറിന്റെ സാന്നിധ്യമാണ് പരമ്പരയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം. കൂടാതെ ശ്രീധന്യ , ഡോ. ഷാജു , സന്തോഷ് സഞ്ജയ്, ദേവേന്ദ്രനാഥ്, ചിലങ്ക എന്നിവരും സീരിയലിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ