ഒരു പരിപാടിക്കിടെ 'ലൂസിഫർ' സിനിമയിലെ മോഹൻലാലിന്റെ നടത്തം നടൻ ടിനി ടോം അനുകരിച്ചു. ഇതിന്റെ വീഡിയോ വൈറലായതോടെ, ടിനിയുടെ പ്രകടനം മോഹൻലാലിനെക്കാൾ സുരേഷ് ഗോപിയെയാണ് ഓർമ്മിപ്പിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം.

പൃഥ്വിരാജിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. വിവാദങ്ങൾക്ക് അടക്കം വഴിവച്ച എമ്പുരാൻ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു തീം സോം​ഗ്. എമ്പുരാനേ...എന്ന് തുടങ്ങുന്ന ​ഗാനം പലപ്പോഴും മോഹൻലാലിന്റെ എൻട്രിയിൽ സോഷ്യൽ മീഡിയ ഉപയോ​ഗിക്കാറുമുണ്ട്. ഇപ്പോഴിതാ ഈ ​ഗാനത്തിന് സ്ലോ മോഷനിൽ മോഹൻലാലിനെ അനുകരിച്ചിരിക്കുകയാണ് ടിനി ടോം.

ഒരു പരിപാടിക്കിടെയാണ് ടിനിയുടെ അനുകരണം. പാട്ട് കേൾക്കുമ്പോൾ മോഹൻലാലിനെ പോലെ ഒരു സൈഡ് ചരിഞ്ഞ് സ്ലോ മോഷനിൽ ടിനി നടക്കുന്നത് വീഡിയോയിൽ കാണാം. കൂളിം​ഗ് ​ഗ്ലാസിനൊപ്പം മീശയും പിരിച്ചാണ് നടത്തണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പരിഹാസ കമന്റുകളാണ് ഏറെയും വരുന്നത്. 'മോഹൻലാലെന്ന് പറഞ്ഞ് സുരേഷ് ​ഗോപിയെ അനുകരിക്കുന്നോ' എന്നാണ് കമന്റുകൾ വരുന്നത്.

ഒപ്പം ടിനി ടോമിനെതിരെ ട്രോളുകളും നിറയുന്നുണ്ട്. "ടിനി ചേട്ടൻ അനുകരിക്കുന്നത് ആരെ? ഓപ്ഷൻസ്: A)സുരേഷ് ഗോപി B)മോഹൻലാൽ C)സൂപ്പർ സ്റ്റാർ അലിൻ ജോസ് പെരേര D)ടിനി ടോം", എന്നിങ്ങനെ ചോദ്യോത്തരങ്ങൾ പോസ്റ്റായി കൊടുക്കുന്നവരുമുണ്ട്. അടുത്തിടെ ബൊ​ഗെയ്ൻവില്ല എന്ന സിനിമയിലെ സ്തുതി ​ഗാനം ടിനി ടോം പാടുന്ന വീഡ‍ിയോ പുറത്തുവന്നിരുന്നു. ശബ്ദത്തിലെ ക്ലാരിറ്റി കുറവ് കാരണം ഇതും വലിയ ട്രോളുകൾക്ക് കാരണമായി മാറിയിരുന്നു.

വേദികളിൽ നിന്നും സിനിമയിലേക്ക് എത്തിയ നടനാണ് ടിനി ടോം. പിന്നീട് കോമഡി ഷോകളിൽ വിധി കർത്താവായും മിമിക്രികളും ഓക്കെയായി എത്തിയ ടിനി ടോം, താനൊരു ​ഗായകനാണെന്നും ഇതിനകം തെളിയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, ഇന്ത്യൻ റുപ്പി, ബ്യൂട്ടിഫുൾ, ഫൈനൽസ് തുടങ്ങിയ സിനിമകൾ ശ്രദ്ധേയമാണ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming