'എനിക്ക് പ്രണയദിനം മാത്രമല്ല.. ഞങ്ങളുടെ വിവാഹവാർഷികം കൂടിയാണ്'; ജീവിത സഖിക്കൊപ്പം കോട്ടയം നസീർ

Web Desk   | Asianet News
Published : Feb 14, 2021, 11:51 AM ISTUpdated : Feb 14, 2021, 12:26 PM IST
'എനിക്ക് പ്രണയദിനം മാത്രമല്ല.. ഞങ്ങളുടെ വിവാഹവാർഷികം കൂടിയാണ്'; ജീവിത സഖിക്കൊപ്പം കോട്ടയം നസീർ

Synopsis

ലോക്ഡൗൺ കാലത്ത് നസീറിന്റെ കരവിരുത് അക്ഷരാർത്ഥത്തിൽ ആരാധകരെ അമ്പരപ്പിച്ചിരുന്നു. അതിമനോഹരമായ ചിത്രങ്ങളാണ് ഈ അടച്ചിടൽ കാലത്ത് താരം വീട്ടിലിരുന്ന് വരച്ചത്. 

സ്വതസിദ്ധമായ നർമ്മത്തിലൂടെ വേദിയിലും സിനിമയിലും സ്വന്തമായ ഒരു ഇരിപ്പിടം കണ്ടെത്തിയ കലാകാരനാണ് കോട്ടയം നസീർ. മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ താരത്തിന്റെ വിവിധ കഴിവുകളാൽ പ്രേക്ഷകർക്ക് വിരുന്നൊരുക്കി. ഇപ്പോഴിതാ ഈ പ്രണയദിനത്തിൽ വിവാഹ വാർഷികം കൂടി ആഘോഷിക്കുകയാണ് നസീർ. വാർഷികവുമായി ബന്ധപ്പെട്ട് ഭാ​ര്യയുമായുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. 

"VALENTINE'S day... എനിക്ക് പ്രണയദിനം മാത്രമല്ല.... ഞങ്ങളുടെ വിവാഹവാർഷികം കൂടിയാണ്... ഇനിയങ്ങോട്ടുള്ള ജീവിത യാത്രയിലും "നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം", നസീർ ഫേസ്ബുക്കിൽ കുറിച്ചു. 

"VALENTINE'S day... എനിക്ക് പ്രണയദിനം മാത്രമല്ല.... ഞങ്ങളുടെ വിവാഹവാർഷികം കൂടിയാണ്... ഇനിയങ്ങോട്ടുള്ള ജീവിത യാത്രയിലും "നിങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം 😍😍😍😍😍😍😍

Posted by Nazeer Puthuparambil Assis on Saturday, 13 February 2021

ലോക്ഡൗൺ കാലത്ത് നസീറിന്റെ കരവിരുത് അക്ഷരാർത്ഥത്തിൽ ആരാധകരെ അമ്പരപ്പിച്ചിരുന്നു. അതിമനോഹരമായ ചിത്രങ്ങളാണ് ഈ അടച്ചിടൽ കാലത്ത് താരം വീട്ടിലിരുന്ന് വരച്ചത്. സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു.

സിനിമാതാരങ്ങളടക്കം നിരവധി പേർ കോട്ടയം നസീർ വരച്ച ചിത്രങ്ങൾ പങ്കു വച്ചു. പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഓരോ ദിവസവും ഓരോ ചിത്രങ്ങൾ വരച്ചാണ് താരം ചെലവഴിച്ചത്. പ്രൊഫഷണൽ ചിത്രകാരനെ അതിശയിപ്പിക്കും വിധമായിരുന്നു താരത്തിന്റെ വരകൾ. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക