പാട്ടുപാടി സദസിനെ കയ്യിലെടുത്ത് ദിവ്യ, ആസ്വദിച്ച് ക്രിസ്; വീഡിയോ

Published : Jan 31, 2025, 10:13 PM IST
പാട്ടുപാടി സദസിനെ കയ്യിലെടുത്ത് ദിവ്യ, ആസ്വദിച്ച് ക്രിസ്; വീഡിയോ

Synopsis

തൂമഞ്ഞിൻ നെഞ്ചിലുറങ്ങി എന്ന ഗാനമാണ് ദിവ്യ പാടിയത്

സ്കൂൾ വാർഷിക വേദിയിൽ പാട്ടു പാടി ആരാധകരെ കയ്യിലെടുക്കുന്ന മിനിസ്ക്രീൻ താരം ദിവ്യ ശ്രീധറിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ദിവ്യയുടെ പാട്ട് ആസ്വദിക്കുന്ന ഭർത്താവ് ക്രിസ് വേണുഗോപാലിനെയും വീഡിയോയിൽ കാണാം. സമൂഹം എന്ന സിനിമയിലെ തൂമഞ്ഞിൻ നെഞ്ചിലുറങ്ങി എന്ന ഗാനമാണ് ദിവ്യ പാടിയത്. ക്രിസ് വേണുഗോപാലും നല്ലൊരു ഗായകനാണ്. പൊതുവേദികളിൽ പാട്ടു പാടി അദ്ദേഹവും ശ്രദ്ധ നേടിയിട്ടുണ്ട്. ക്രിസിന്റെ ശബ്ദവും താരത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും. ഗുരുവായൂരിൽ വെച്ചാണ് ഇവർ വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇതിനു  പിന്നാലെ, നവമാധ്യമങ്ങളിലൂടെ ചിലർ ഇവരെ അഭിനന്ദിച്ചും ചിലർ പരിഹസിച്ചും രംഗത്തെത്തിയിരുന്നു.

വിവാഹം കഴിഞ്ഞ സമയത്ത് ഒരുപാട് ഹേറ്റ് കമന്റുകൾ തങ്ങൾക്കു നേരെ  ഉയർന്നിട്ടുണ്ടെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇരുവരും
തുറന്നു പറയുകയും ചെയ്തിരുന്നു. ഈ കെളവന് എന്തിന്റെ  അസുഖമാണ്, ഇത്രയും സൗന്ദര്യമുള്ള കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നു വരെ ചിലർ കമന്റ് ചെയ്തെന്നും ഇനി ഇന്ത്യയിലൊരു ഗ്രാമമോ ജില്ലയോ തങ്ങളെ അറിയാത്തവരായി ഇല്ലെന്നും, അത്രയും ഫെയ്മസായതിൽ നന്ദിയുണ്ടെന്നുമാണ് ക്രിസ് പറഞ്ഞത്.

 

അഭിനയത്തിനു പുറമേ, റേഡിയോ അവതാരകൻ, വോയ്‌സ് ആർടിസ്റ്റ്, എഞ്ചിനീയർ തുടങ്ങിയ മേഖലകളിലും ക്രിസ് ‌വേണുഗോപാൽ കഴിവ് തെളിയിച്ചിട്ടുണ്ട്.  ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് എന്ന സീരിയലിലാണ് ക്രിസ് അഭിനയിക്കുന്നത്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മിനി സ്‌ക്രീനിൽ തന്റെ കഴിവു തെളിയിച്ച അഭിനേത്രിയാണ് ദിവ്യ ശ്രീധർ.

ALSO READ : സംഗീതം അലോഷ്യ പീറ്റര്‍; 'സ്പ്രിംഗി'ലെ ആദ്യ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത