'പ്രതീഷ്' ഇനി പിന്നണിഗാന രംഗത്തേക്ക്; 'കുടുംബവിളക്ക്' റിവ്യൂ

Published : Jun 05, 2023, 07:58 PM IST
'പ്രതീഷ്' ഇനി പിന്നണിഗാന രംഗത്തേക്ക്; 'കുടുംബവിളക്ക്' റിവ്യൂ

Synopsis

സുമിത്രയ്ക്ക് പാടാന്‍ കഴിയാതെ വന്നപ്പോള്‍, ആ അവസരമാണ് പ്രതീഷിന് കിട്ടിയത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ സംഭവബഹുലമായ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും എല്ലാവരുടെയും മുന്നിലേക്ക് തല ഉയര്‍ത്തിപ്പിടിച്ച് കയറിവന്ന കഥാപാത്രമാണ് സുമിത്ര. ഇപ്പോഴിതാ തനിക്ക് കിട്ടിയ അവസരം വിനിയോഗിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അത് അഭിമാനത്തോടെ മകന് കൈമാറിയിരിക്കുകയാണ് സുമിത്ര. സിനിമയില്‍ പാടാനുള്ള അവസരം സുമിത്രയ്ക്ക് കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചവരെല്ലാം, ആ അവസരം പല കാരണങ്ങളാല്‍ മകന്‍ പ്രതീഷിലേക്ക് എത്തിയപ്പോഴും സന്തോഷിച്ചിരുന്നു.

സുമിത്രയ്ക്ക് പാടാന്‍ കഴിയാതെ വന്നപ്പോള്‍, ആ അവസരമാണ് പ്രതീഷിന് കിട്ടിയത്. ആദ്യമായി പാടാന്‍ ഇറങ്ങിയപ്പോഴുണ്ടായ അപകടവും അതിന്റെ ഭാഗമായി വന്ന ട്രോമയുമെല്ലാമാണ് സുമിത്രയ്ക്ക് പാടാനാകാത്തതിന്റെ കാരണം. പാടാനായി കാറില്‍ പുറപ്പെട്ട സുമിത്രയ്ക്കും രോഹിത്തിനുമെതിരെ അപകടം പ്ലാന്‍ ചെയ്ത് നടപ്പാക്കിയതാകട്ടെ, ആദ്യ ഭര്‍ത്താവ് സിദ്ധാര്‍ത്ഥും. രോഹിത്ത് ആണ് സുമിത്രയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരം ഒരുക്കി നല്‍കിയത്. അപകടശേഷം കിടപ്പിലായ രോഹിത്ത്, ഇത്തവണ പാട്ട് റെക്കോഡിംഗിന് പോയിട്ടില്ല. സുമിത്ര, തനിക്ക് പാടാനാകാതിരുന്നതും പകരം പ്രതീഷ് പാടിയതുമൊന്നും രോഹിത്തിനോട് പറഞ്ഞിട്ടുമില്ലായിരുന്നു. അമ്മയുടെ അവസരം തട്ടിയെടുത്തു എന്ന് ആളുകള്‍ പറയുമോ, അത് തെറ്റായിപ്പോയോ, എന്നെല്ലാമാണ് പ്രതീഷിന്റെ പേടിയും സങ്കടവും. പ്രതീഷിന്റെ ഭാര്യ സഞ്ജന പറയുന്നതും, ആ അവസരം പ്രതീഷ് എടുക്കരുതായിരുന്നു എന്നാണ്.

രോഹിത്ത് സുമിത്രയ്ക്കായി ഒരുക്കിയ ഈ അവസരം പ്രതീഷിലേക്ക് മാറിയതിന് രോഹിത്ത് എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു കാഴിച്ചക്കാരുടെ ചിന്ത. നടന്നതൊന്നും സുമിത്ര രോഹിത്തിനെ അറിയിച്ചുമില്ല. എന്നാല്‍ തിരികെയെത്തിയ സുമിത്ര കഥകള്‍ രോഹിത്തിനോട് പറയുമ്പോഴേക്കും രോഹിത്ത് കാര്യങ്ങള്‍ അറിഞ്ഞിരുന്നു. ആ സിനിമാ നിര്‍മ്മാതാവ് തന്നോട് അപ്പോഴപ്പോള്‍ കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു എന്നും രോഹിത്ത് പറയുമ്പോള്‍ സുമിത്ര ഞെട്ടുന്നുണ്ട്. കൂടാതെ സുമിത്ര അങ്ങനെ ചെയ്തതിനെ വളരെ പോസിറ്റീവായാണ് രോഹിത്ത് കണ്ടത് എന്നുള്ളതും മനോഹരമായിരുന്നു. ധര്‍മ്മസങ്കടത്തിലായ പ്രതീഷിനോട് സുമിത്ര സംസാരിക്കുന്നത്, താന്‍ എത്രമാത്രം ഭാഗ്യം ചെയ്ത അമ്മയാണ് എന്ന തരത്തിലാണ്. പ്രതീഷിന്റെ പാട്ടിന്റെ ശൈലിയെ പ്രശംസിക്കുകയും പ്രതീഷിന് ഇനി നല്ലകാലം വരുമെന്ന് പറയുമ്പോഴും സുമിത്ര ഈയവസരം പ്രതീഷിനായി ഒഴിഞ്ഞു നല്‍കിയതാണോ എന്നും സഞ്ജനയ്ക്ക് സംശയം തോന്നുന്നുണ്ട്.

ALSO READ : റിനോഷിന്‍റെ ഉത്തരം; ബിഗ് ബോസ് വേദിയില്‍ ചിരി നിര്‍ത്താനാവാതെ മോഹന്‍ലാല്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക