'കുടുംബവിളക്ക് ആണ് എല്ലാം'; മനസ് തുറന്ന് ആനന്ദ് നാരായണന്‍

Published : Feb 05, 2023, 10:21 PM IST
'കുടുംബവിളക്ക് ആണ് എല്ലാം'; മനസ് തുറന്ന് ആനന്ദ് നാരായണന്‍

Synopsis

മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബ വിളക്ക്. 

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് ആനന്ദ് നാരായണന്‍. കുടുംബവിളക്ക് എന്ന പരമ്പരയിൽ ഡോക്ടര്‍ അനിരുദ്ധ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കുകയാണ് നടനിപ്പോൾ. ആദ്യം വില്ലന്‍ വേഷമായിരുന്നെങ്കിലും ഇപ്പോള്‍ നല്ലൊരു കഥാപാത്രമായി ഇത് മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ നടൻ, അടുത്തിടെ ഒരു ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു. എന്തായിരുന്നു പ്രശ്‌നമെന്നോ എവിടെ ആയിരുന്നു സർജറിയെന്നോ നടൻ പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ, അതേകുറിച്ച് മനസ് തുറക്കുകയാണ് ആനന്ദ്.

പല്ലു വേദനയെയും തല വേദനയും പോലെ കാണാന്‍ പറ്റാത്ത ഒരു വേദനയാണ് നടുവേദന. എന്നാൽ അത് വന്നവര്‍ക്ക് മാത്രമേ എത്രത്തോളം കഠിനമാണ് ആ വേദന തിരിച്ചറിയാൻ സാധിക്കൂ എന്നാണ് നടൻ പറയുന്നത്. ജോലി അന്വേഷിച്ച് ഗള്‍ഫിലേക്ക് പോയി. അവിടെ വെച്ചാണ് എന്റെ നടുവിലെ ഡിസ്‌കിന് തകരാറ് സംഭവിക്കുന്നത്. കടുത്ത നടുവേദന കാരണം ഞാന്‍ നാട്ടിലേക്ക് തിരിച്ചു വന്നു. ഒരു ഗ്ലാസ് വെള്ളം പോലും ഒറ്റയ്ക്ക് എടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. അവസാനം സര്‍ജ്ജറി തന്നെ വേണ്ടി വന്നുവെന്ന് ആനന്ദ് പറയുന്നു.

പലരും കരുതിയിരിക്കുന്നത് പോലെ കുടുംബവിളക്ക് അല്ല തന്റെ ആദ്യത്തെ സീരിയൽ എന്നും നടൻ പറയുന്നു. ഒമ്പതാമത്തെ സീരിയല്‍ ആണ് ഇത്. ഒരു നടന്‍ എന്ന നിലയില്‍ എനിക്ക് ശ്രദ്ധ നേടി തന്ന സീരിയല്‍ ആണ് കുടുംബവിളക്ക്. അതിന് ഞാന്‍ എന്നും ആ ടീമിനോട് കടപ്പെട്ടിട്ടിരിക്കുമെന്നും ആനന്ദ് നാരായണൻ പറഞ്ഞു. ഇൻഡ്യഗ്ലിറ്റ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ആനന്ദിന്റെ പ്രതികരണം. 

'അപ്പന്റെ കൈവെട്ടിയ ചെകുത്താൻ'; സ്ഫടികം 4കെ ട്രെയിലർ എത്തി

അതേസമയം, രണ്ട് ദിവസം മുന്‍പ് ആയിരുന്നു കുടുംബ വിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെയും രോഹിത്തിന്‍റെയും വിവാഹം. മലയാളത്തിലെ ടെലിവിഷനില്‍ ഏറ്റവും ജനപ്രിയമായ ടിവി സീരിയലുകളില്‍ ഒന്നാണ് കുടുംബവിളക്ക്.  തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത