സിംപിൾ സാരിയിൽ കിടിലൻ ലുക്കിൽ റിതു മന്ത്ര; ചിത്രങ്ങൾ

By Web TeamFirst Published Feb 5, 2023, 12:13 PM IST
Highlights

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധ നേടിയ മത്സരാര്‍ഥി

മോഡലിംഗില്‍ നിന്നും സിനിമയിലേക്ക് വന്ന് അവിടെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട് വരികയായിരുന്നു റിതു മന്ത്ര. ഇതിനിടയില്‍ ബിഗ് ബോസിലേക്കുള്ള എന്‍ട്രി റിതുവിന്റെ കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിലാണ് റിതു മത്സരിക്കാനെത്തിയത്. ഫൈനല്‍ വരെ വീടിനകത്ത് നില്‍ക്കാന്‍ സാധിച്ച റിതു വിജയസാധ്യതയുള്ള മത്സരാര്‍ഥിയായിരുന്നു.

എന്നാല്‍ ബിഗ് ബോസിന് ശേഷം പുറത്ത് വന്ന റിതുവിനെ കാത്തിരുന്നത് പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെയായിരുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ആക്രമിക്കപ്പെട്ടതെന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമൊന്നും തനിക്കില്ലെന്നാണ് റിതു പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിതു മന്ത്ര ഫോട്ടോ ഷൂട്ട് ചിത്രങ്ങളൊക്കെ അവിടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിംപിള്‍ സാരിയില്‍ പ്രത്യക്ഷപ്പെടുന്ന ചില ചിത്രങ്ങളാണ് പുതുതായി അവര്‍ പങ്കുവച്ചിരിക്കുന്നത്.

ഇളം കളറിൽ തനിമ നിറഞ്ഞ വസ്ത്രമാണ് ഫോട്ടോഷൂട്ടിനായി താരം ഉപയോഗിച്ചിരിക്കുന്നത്. വളരെ സ്വഭാവികമായി തോന്നുന്ന ലുക്ക് തന്നെയാണ് ചിത്രങ്ങളുടെ പ്രത്യേകത. ഒട്ടേറെ പേരാണ് പോസ്റ്റിന് പ്രതികരണമറിയച്ച് എത്തുന്നത്. അടിപൊളി ലുക്കിനാണ് എല്ലാവരും കൈയടി നൽകുന്നത്.

ALSO READ : 'ജീവിതത്തിലെ മോശം അനുഭവം'; മനസ് തുറന്ന് ബിനു അടിമാലി

ബിഗ്‌ബോസിൽ നിന്ന് പുറത്ത് വന്ന ശേഷമുള്ള സൈബർ ആക്രമണങ്ങളെ സന്തോഷത്തോടെയാണ് കാണുന്നതെന്ന് റിതു പറഞ്ഞിരുന്നു. 'കുറേ ആളുകള്‍ സൈബര്‍ ബുള്ളിയിംഗിനു ശ്രമിച്ചു എന്നതിനെക്കാളും ഞാന്‍ വളരെ സന്തോഷത്തില്‍ തന്നെയായിരുന്നു. കാരണം നിങ്ങള്‍ എന്റെ വര്‍ക്കുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അതിന് അര്‍ഥം. മാത്രമല്ല അതിനുള്ള കമന്റുകളും തരുന്നുണ്ട്. ഈ കുട്ടികളൊന്നും ഒരു കാരണവശാലും ഉയര്‍ന്ന് വരരുത് എന്ന് ചിന്തിച്ചിട്ട് പറയുകയും പെരുമാറുകയും ചെയ്യുന്ന ആളുകളുണ്ട്. അതൊന്നും എന്നെ ബാധിക്കുന്നതേയില്ല. നിങ്ങള്‍ എന്റെ വര്‍ക്ക് നോക്കിയിട്ട് കുറ്റം പറയുകയാണ്. അതിന് സമയം കണ്ടെത്തുകയും ചെയ്യുന്നു. അതെനിക്ക് സന്തോഷമേ തരുന്നുള്ളൂ', റിതു വ്യക്തമാക്കിയിരുന്നു.

നിലവില്‍ മോഡലിംഗിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയത്തിലുമൊക്കെ സജീവമായി കരിയര്‍ മുന്നോട്ട് കൊണ്ട് പോവുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് റിതു പറയുന്നത്. ഉടനെ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

click me!