Amrutha Nair : അനുജന്റെ ആട്ട്, അമ്മയുടെ തഗ്ഗ്; രസകരമായ 'ഡേ ഇൻ മൈ ലൈഫ്' പങ്കുവച്ച് അമൃത നായർ

Published : Feb 23, 2022, 08:10 PM IST
Amrutha Nair : അനുജന്റെ ആട്ട്, അമ്മയുടെ തഗ്ഗ്; രസകരമായ 'ഡേ ഇൻ മൈ ലൈഫ്' പങ്കുവച്ച് അമൃത നായർ

Synopsis

ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്കിൽ നിന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു അമൃതയുടെ പിന്മാറ്റം. 

യൂട്യൂബിൽ  സജീവമാണ് മിക്ക സിനിമാ- സീരിയൽ താരങ്ങളും. പലരും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി. മറ്റ് ചിലരാകട്ടെ സഹപ്രവർത്തകരായ താരങ്ങളുടെ യൂട്യൂബ് ചാനലുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. തങ്ങളുടെ എല്ലാ വിശേഷങ്ങളും  യൂട്യൂബിലൂടെ ആരാധകരെ അറിയിക്കാൻ താരങ്ങൾ ശ്രമിക്കാറുണ്ട്.  അതുവഴി കുടുംബവും കൂട്ടുകാരും വീട്ടുകാരും അടക്കം, എന്തിന് സ്വന്തം കിടപ്പുമുറി പോലും പ്രേക്ഷകർക്ക് പരിചിതമാണ്. അക്കൂട്ടത്തില്‍ പുതിയ ട്രെൻഡായി മാറിയ ഒരു സെഗ്മെന്റാണ് ഡേ ഇന്‍ മൈ ലൈഫ് എന്നത്. ഇപ്പോഴിതാ നടി അമൃത നായരുടെ ഡേ ഇന്‍ മൈ ലൈഫ് ആണ് യൂട്യൂബിൽ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 

ഹൃദയം സിനിമ കാണാന്‍ പോയി തിരിച്ചെത്താന്‍ വൈകിയത് കൊണ്ട് ഉണരാനും വൈകിയെന്ന് പറഞ്ഞാണ് വീഡിയോയിലേക്ക് അമൃത ആരാധകരെ ക്ഷണിക്കുന്നത്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ  മുതല്‍ ഉറങ്ങാന്‍ കിടക്കുന്നതുവരെ ഉള്ള വിശേഷം വീഡിയോയില്‍ താരം പങ്കുവയ്ക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ പോകുന്നതും മീന്‍ വാങ്ങി വന്ന് കഴുകുന്നതും അടക്കം വീട്ടിൽ ഷൂട്ടില്ലാത്തപ്പോൾ ചെയ്യുന്ന എല്ലാ ജോലിയും താരം പരിചയപ്പെടുത്തുന്നുണ്ട്. ഷൂട്ടിങ് ഉണ്ടെങ്കില്‍ ഇതൊന്നും ചെയ്യേണ്ടായിരുന്നു എന്ന കമന്റുമുണ്ട് ഇടയ്ക്ക്. 

അനിയനൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ ഉണ്ടായിരുന്നു. രാവിലെ എഴുന്നേൽക്കാത്ത അനിയെ തട്ടി വിളിക്കുന്നതും, ഇറങ്ങിപ്പോടീ.. എന്ന മറുപടി ലഭിക്കുന്നുതുമടക്കമുള്ള രസകരമായ സമയങ്ങൾ ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. നിരവധി കമന്റുകളും ഇത്തരത്തിൽ കാണാം.  ഉറക്കം തെളിയാത്ത അനിയനെ രണ്ട് വട്ടം ശല്ല്യം ചെയ്യാന്‍ പോയപ്പോഴായിരുന്നു അനിയന്റെ പ്രതികരണം. പിന്നീട് വണ്ടി കഴുകാൻ നോക്കുമ്പോൾ ഇരുവരും തല്ല് കൂടുന്നതും വീഡിയോയിൽ കാണാം.

നിനക്കിട്ട് ഒരു പണി തരാം എന്ന് പറഞ്ഞ് അനിയന്‍ അമൃതയ്ക്ക് നേരെ പൈപ്പ് പിടിക്കുന്നതും,  അവിടെ വെള്ളം കൊണ്ട് തല്ല് കൂടുന്നതും കാണാമായിരുന്നു. ഒപ്പം തന്നെ അമ്മയുടെ രസകരമായ തഗ് ഡയലോഗുകളും വീഡിയോയിൽ ആരാധകരെ രസിപ്പിച്ച രംഗങ്ങളാണ്. മീൻ വാങ്ങാൻ പറഞ്ഞുവിടുന്നതും, അത് കൊണ്ടുവന്ന് അമൃതയെ കൊണ്ടുതന്നെ വെട്ടി വൃത്തിയാക്കിക്കുന്നതും എല്ലാം വീഡിയോയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ അമൃതയുടെ ചോദ്യങ്ങൾക്ക് തഗ് മറുപടി നൽകുന്ന അമ്മയ്ക്കൊപ്പമായിരുന്നു ചില ആരാധകരുടെ കമന്റുകൾ.

കുടുംബവിളക്കിൽ നിന്ന് പിന്മാറിയത്

കുടുംബവിളക്കിൽ നിന്ന് പിന്മാറാൻ കാരണം നല്ലൊരു ഷോ കിട്ടിയതിനാലാണെന്ന് താരം പറയുന്നു. നല്ലൊരു പ്രോജക്ട് വന്നു. അത് കളയാൻ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജ്കടു കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. സീരിയലിന് പകരം ഒരു പ്രോഗ്രാമായിരുന്നു അത്. പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും സീരിയലിന്റെ ഷൂട്ടും ഒരുമിച്ച് വന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതായി. ഞാൻ കാരണം എവിടെയും പ്രശ്നം വരരുതെന്ന് തോന്നിയപ്പോൾ പിന്മാറാന്‍ തീരുമാനിച്ചു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു കുടുംബവിളക്ക് സംവിധായകൻ ജോസേട്ടൻ പറഞ്ഞത്. ആ സയമത്ത് മറ്റൊന്നും തോന്നിയില്ല. അങ്ങനെ പ്രോഗ്രാം എടുക്കുകയായിരുന്നു.- എന്നുമായിരുന്നു അമൃത പറഞ്ഞത്.

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ