kudumbavilakku : 'ഇത് സിദ്ധാര്‍ത്ഥല്ല കെ.കെ പുഷ്പരാജ്' ; മാസ് ലുക്കില്‍ കെ.കെ മേനോന്‍

Web Desk   | Asianet News
Published : Jan 07, 2022, 10:01 PM IST
kudumbavilakku : 'ഇത് സിദ്ധാര്‍ത്ഥല്ല കെ.കെ പുഷ്പരാജ്' ; മാസ് ലുക്കില്‍ കെ.കെ മേനോന്‍

Synopsis

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്‍റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയിലെ മാസ് ഡയലോഗുമായി എത്തിയിരിക്കുകയാണ് കുടുംബവിളക്കിലെ സിദ്ധാർത്ഥ്. 

കുടുംബവിളക്ക് (Kudumbavilakku) എന്ന ഏഷ്യാനെറ്റ് പരമ്പരയിലെ സിദ്ധാര്‍ത്ഥായി മലയാളിക്ക് പ്രിയങ്കരനായ താരമാണ് കൃഷ്ണകുമാര്‍ (Krishnakumar menon). വര്‍ഷങ്ങള്‍ നീണ്ടുനിന്ന തന്റെ കോര്‍പ്പറേറ്റ് കരിയര്‍ അവസാനിപ്പിച്ചാണ് കൃഷ്ണകുമാര്‍ അഭിനയത്തിലേക്കെത്തുന്നത്. കുറച്ച് സിനിമകളിലും പരമ്പരകളിലും വേഷമിട്ടെങ്കിലും കൃഷ്ണകുമാര്‍ ശരിക്കും ക്ലിക്കാകുന്നത് കുടുംബവിളക്കിലൂടെയാണ്. തന്മാത്ര എന്ന മോഹന്‍ലാല്‍ (Mohanlal) ചിത്രത്തിലൂടെ മലയാളിക്ക് പരിചിതയായ മീര വാസുദേവ് (Meera Vasudev) പ്രധാന കഥാപാത്രമായെത്തുന്ന കുടുംബവിളക്ക് മലയാളിയുടെ പ്രിയ പരമ്പരയാണ്. പരമ്പരയില്‍ സുമിത്രയുടെ മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥായാണ് കൃഷ്ണകുമാര്‍ എത്തുന്നത്.

മിനിസ്‌ക്രീനിനൊപ്പം സോഷ്യല്‍ മീഡിയയിലും സജീവമായ കൃഷ്ണകുമാറിന്റെ പുതിയ റീല്‍ വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. തെന്നിന്ത്യന്‍ താരമായ അല്ലു അര്‍ജുന്‍റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയിലെ മാസ് ഡയലോഗുമായാണ് കൃഷ്ണകുമാര്‍ എത്തിയിരിക്കുന്നത്.  'പുഷ്പ.. പുഷ്പരാജ്' എന്ന ഡയലോഗാണ് അല്ലുവിന്റെ അതേ ക്യാരക്ടര്‍ ലുക്കോടെ താരം ചെയ്തത്. ഊട്ടിയില്‍ സെറ്റിലായ കൃഷ്ണകുമാറിന്റെ ആദ്യ മലയാളചിത്രം 24 ഡേയ്‌സ് ആയിരുന്നു. അതിനുശേഷമായിരുന്നു തമിഴ് പരമ്പരകളിലൂടെ താരം അഭിനയത്തിലേക്കെത്തുന്നത്. പിന്നീട് ഉയരെ, കൂടെ എന്നീ മലയാളചിത്രത്തിലും കൃഷ്ണകുമാര്‍ അഭിനയിച്ചിട്ടുണ്ട്. 

താരത്തിന്റെ വീഡിയോ കാണാം

PREV
click me!

Recommended Stories

'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്
'അപ്പാ..അമ്മ..നന്ദി'; അന്ന് ചെലവോർത്ത് ആശങ്കപ്പെട്ടു, ഇന്ന് ഡിസ്റ്റിംഗ്ക്ഷനോടെ പാസ്; മനംനിറഞ്ഞ് എസ്തർ അനിൽ