റേറ്റിങ്ങിൽ കുടുംബവിളക്ക് ഒന്നാമത്, സാന്ത്വനം രണ്ടാമത്; വീണ്ടും ഞെട്ടിച്ച് തൂവൽസ്പർശം

Web Desk   | Asianet News
Published : Jul 24, 2021, 07:15 PM IST
റേറ്റിങ്ങിൽ കുടുംബവിളക്ക് ഒന്നാമത്, സാന്ത്വനം രണ്ടാമത്; വീണ്ടും ഞെട്ടിച്ച് തൂവൽസ്പർശം

Synopsis

മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പര കുടുംബവിളക്ക് വീണ്ടും ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്. 

മീര വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പര കുടുംബവിളക്ക് വീണ്ടും ടിആർപി റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ചയിൽ പ്രേക്ഷകർ കുടുംബവിളക്കിനൊപ്പമായിരുന്നു എന്നാണ് പുതിയ ടിആർപി റേറ്റിങ് ചാർട്ട് പറയുന്നത്. വേദിക തനിക്കെതിരായി നീക്കങ്ങൾ നടത്തുന്നത് സിദ്ധാർത്ഥ് തിരിച്ചറിയുന്നതാണ് പുതിയ കഥാഗതി. മീര വാസുദേവിനൊപ്പം കെകെ മനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

അതേസമയം, ജനപ്രിയ പരമ്പര സാന്ത്വനമാണ് രണ്ടാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് പരമ്പര. ഏറെ നാളുകൾക്ക് ശേഷം തിരിച്ചെത്തിയ പരമ്പര ലവ് ട്രാക്കിലാണ്. ഏറെ പ്രേക്ഷക പ്രിയം നേടിയ ശിവാഞ്ജലി റൊമാൻസുമായാണ് ഷോ മുന്നോട്ടുപോകുന്നത്. അടുത്തിടെ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ശേഷം മൂന്നാം സ്ഥാനത്തേക്കെത്തിയ പരമ്പര അമ്മയറിയാതെ വീണ്ടും മൂന്നാം സ്ഥാനം പിടിച്ചു. കുടുംബത്തിലെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ അലീന പീറ്റർ തന്നെ നേരിട്ടിറങ്ങുന്നതാണ് ഇപ്പോൾ പരമ്പരയുടെ കഥാഗതി.

അടുത്തിടെ സംപ്രേഷണം തുടങ്ങിയ രണ്ട് സഹോദരിമാരുടെ ജീവിതം പറയുന്ന പരമ്പര  'തൂവൽസ്പർശം' ആദ്യ ആഴ്ച തന്നെ നാലാം സ്ഥാനം നേടിയത്  ശ്രദ്ധേയമായിരുന്നു. ഇത്തവണയും നാലാമതാണ് പരമ്പര. പരമ്പരയിൽ അവന്തിക മോഹനും സാന്ദ്രയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതത്. 

എന്നാൽ, തൂവൽ സ്പർശം എത്തിയതിന് പിന്നാലെ പാടാത്ത പൈങ്കിളി ആദ്യ അഞ്ചിൽ നിന്ന് പുറത്തായിരിക്കുകയാണ്. നേരത്തെ നാലാം സ്ഥാനത്തായിരുന്നു പാടാത്ത പൈങ്കിളി. എന്നാൽ ഇത്തവണ അഞ്ചാം സ്ഥാനത്തുപോലും പരമ്പര സ്ഥാനം കണ്ടെത്തിയില്ല. മൌനരാഗമാണ് ഇത്തവണയും അഞ്ചാം സ്ഥാനം ഉറപ്പിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത