'പ്രിയ-പ്പെട്ട ഇടം'; കൗമാരത്തിലെ പ്രണയ വഴിയിൽ ചാക്കോച്ചന്‍, കള്ള കാമുകനെന്ന് ആരാധകർ

Web Desk   | Asianet News
Published : Dec 14, 2020, 07:50 PM IST
'പ്രിയ-പ്പെട്ട ഇടം'; കൗമാരത്തിലെ പ്രണയ വഴിയിൽ ചാക്കോച്ചന്‍, കള്ള കാമുകനെന്ന് ആരാധകർ

Synopsis

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്‍ക്കുന്ന താരത്തെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രമേഷ് പിഷാരടിയാണ്. 

ലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ഇന്നും സിനിമയിൽ നിറസാന്നിധ്യമായി താരം ഉണ്ട്. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പഴയ പ്രണയകാലത്തിലേക്കുള്ള ഒരു ചിത്രം പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ.

ലിറ്റില്‍ ഫ്ലവർ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു' എന്നാണ് ചിത്രത്തിന് ചാക്കോച്ചന്‍ നല്‍കിയ ക്യാപ്ഷന്‍. ഇതോടൊപ്പം 'ദാറ്റ് പ്രിയ -പ്പെട്ട ഇടം' എന്നും കുറിച്ചിട്ടുണ്ട്. 

ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മതിലും ചാരി നില്‍ക്കുന്ന താരത്തെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രമേഷ് പിഷാരടിയാണ്. ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിട്ടുള്ളത്.'അതായത് പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍ പെട്ട ഇടം', പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, കമ്പിയേല്‍ ഇരിക്കും', 'കള്ള കാമുകന്‍' എന്നിങ്ങനെയാണ് കമന്റുകള്‍. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക