‘പുള്ളി പുറത്തും നമ്മൾ അകത്തും‘;കുരങ്ങനോട് കുശലാന്വേഷണവുമായി ചാക്കോച്ചൻ, കമന്റുമായി മിഥുൻ മാനുവൽ

Web Desk   | Asianet News
Published : Dec 10, 2020, 08:30 PM ISTUpdated : Dec 14, 2020, 07:30 PM IST
‘പുള്ളി പുറത്തും നമ്മൾ അകത്തും‘;കുരങ്ങനോട് കുശലാന്വേഷണവുമായി ചാക്കോച്ചൻ, കമന്റുമായി മിഥുൻ മാനുവൽ

Synopsis

‘നിഴൽ‘ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള രസകരമായ വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്. കുട്ടിക്കുരങ്ങനോട് കുശലം ചോദിക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

ലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ഇന്നും സിനിമയിൽ നിറസാന്നിധ്യമായി താരം ഉണ്ട്. ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന വീഡിയോകളും കുറിപ്പുകളുമൊക്കെ ചാക്കോച്ചന്‍ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം  കാര്‍ യാത്ര നടത്തുന്നതിന്‍റെ ഒരു ഹ്രസ്വ വീഡിയോ താരം പങ്കുവയ്ക്കുകയും അതിന് മിഥുൻ മാനുവൽ നൽകിയ കമന്റും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച മറ്റൊരു വീഡിയോയാണ് ഇപ്പോൾ ആരാധക ശ്രദ്ധനേടുന്നത്. 

‘നിഴൽ‘ സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള രസകരമായ വീഡിയോയാണ് താരം പങ്കുവയ്ക്കുന്നത്. കുട്ടിക്കുരങ്ങനോട് കുശലം ചോദിക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. ‘ചില കുരങ്ങുകൾ സംസാരിക്കും, പുള്ളി പുറത്തും നമ്മൾ അകത്തും‘ എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. 

ഈ പോസ്റ്റിനും കമന്റുമായി സംവിധായകനും സുഹൃത്തുമായ മിഥുൻ മാനുവലും രം​ഗത്തെത്തി. ‘ഒരു കമന്റ് തരട്ടെ..!! നല്ലൊരെണ്ണം ഉണ്ട്‘ എന്നായിരുന്നു മിഥുന്റെ കമന്റ്. പിന്നാലെ മറുപടിയുമായി ചാക്കോച്ചനും എത്തി. ‘എന്‍റെ പെന്നണ്ണാ‘ എന്നായിരുന്നു ചാക്കോച്ചന്‍റെ മറുപടി.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ‘അണ്ണാ.. Bangalore rise ന്‍റെ comment Viral ആക്കിയത് പോലെ, ആവാനുള്ള Phycological Movement ആണ്, വ്യത്യാസം കണ്ടു പിടിക്കാമോ‘ എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍