കൊല്ലം സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര : ട്രെൻഡിംഗ് ലിസ്റ്റിൽ വീഡിയോ

Published : Dec 30, 2023, 11:35 AM IST
കൊല്ലം സുധിയുടെ വീട്ടിൽ ക്രിസ്മസ് ആഘോഷിച്ച് ലക്ഷ്മി നക്ഷത്ര : ട്രെൻഡിംഗ് ലിസ്റ്റിൽ വീഡിയോ

Synopsis

ഇത്തവണത്തെ ക്രിസ്മസ് അടിച്ചുപൊളിക്കാൻ ലക്ഷ്മി കുടുംബസമേതം പോയത് അന്തരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിലേക്കാണ്. 

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. കേരളം കടന്നും ഈ താരത്തിന് ആരാധകർ ഏറെയാണ്. ലക്ഷ്മിയുടെ അവതരണം എടുത്ത് പറയേണ്ടത് തന്നെയാണ്. അത്രയ്ക്കും ഗംഭീരമായിട്ടാണ് തനിക്ക് കിട്ടുന്ന അവസരം ലക്ഷ്മി അവതരിപ്പിക്കുന്നത്. സ്റ്റാർ മാജിക് എന്ന ഷോയിൽ എത്തിയ ശേഷമാണ് ലക്ഷ്മിക്ക് ആരാധകർ ഏറെയായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും സജീവം ആവുകയായിരുന്നു ലക്ഷ്മി. തന്റെ ആരാധകരോട് സംവദിക്കാനും വിശേഷങ്ങൾ പങ്കിടാനുമായി ഒരു യുട്യൂബ് ചാനലും ലക്ഷ്മി നക്ഷത്രയ്ക്കുണ്ട്.

ഇത്തവണത്തെ ക്രിസ്മസ് അടിച്ചുപൊളിക്കാൻ ലക്ഷ്മി കുടുംബസമേതം പോയത് അന്തരിച്ച നടൻ കൊല്ലം സുധിയുടെ വീട്ടിലേക്കാണ്. സുധിയുടെ വേർപാട് സംഭവിച്ച് ഏഴ് മാസം മാത്രമെ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ആ വേർപാടിന്റെ ദുഖം പേറിയാണ് കഴിയുന്നത്. ഇത്തവണ ക്രിസ്മസ് ആഘോഷിക്കേണ്ടെന്നാണ് സുധിയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. എങ്കിലും സുധിയുടെ മക്കൾക്ക് ക്രിസ്മസ് പ്രതീതിയും അതിന്റെ സന്തോഷവും പകർന്ന് കുറച്ച് നേരത്തേക്ക് എങ്കിലും വേദന മറക്കാൻ അവരെ സഹായിക്കുകയായിരുന്നു ലക്ഷ്മിയുടെ ലക്ഷ്യം.

അതിനായി കൈനിറയെ സമ്മാനങ്ങളുമായാണ് ലക്ഷ്മി സുധിയുടെ ഭാര്യയേയും മക്കളേയും കാണാനായി ചെന്നത്. രേണുവിനും മക്കൾക്കും നിരവധി വസ്ത്രങ്ങളും സുധിയുടെ ഇളയമകനായ നാല് വയസുകാരൻ റിതുലിന് കളിപ്പാട്ടങ്ങളും പപ്പാഞ്ഞിയുടെ വേഷവും കേക്കും എല്ലാം ലക്ഷ്മി കയ്യിൽ കരുതിയിരുന്നു. ലക്ഷ്മി സുധിയുടെ വീട്ടിലേക്ക് നടന്നുപോകവെ അയൽവാസികൾ ഓടി വന്ന് സ്നേഹം പ്രകടിപ്പിക്കുകയും സുധിയെ കുറിച്ച് വാചാലരാകുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു.

കുറച്ച് സമയം കൊണ്ടുതന്നെ ലക്ഷ്മിയുടെ ഈ വീഡിയോ വൈറലായിരുന്നു. ഇപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ് വീഡിയോ.

ഒരാഴ്ചയ്ക്ക് ശേഷം സ്ട്രോങ്ങായി സലാര്‍: എട്ടു ദിവസത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയത്.!

'അമ്മ വരെ കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചു തുടങ്ങി' ബിന്നിയും നൂബിനും പറയുന്നു

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത