മെയ് 22 എന്റെ ബി​ഗ് ഡേ... വധുവിന്‍റെ‌ ലുക്കിൽ പുതിയ വീഡിയോയില്‍ ലക്ഷ്മി നക്ഷത്ര

Published : May 21, 2023, 01:29 PM IST
മെയ് 22 എന്റെ ബി​ഗ് ഡേ... വധുവിന്‍റെ‌ ലുക്കിൽ പുതിയ വീഡിയോയില്‍ ലക്ഷ്മി നക്ഷത്ര

Synopsis

ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുകയാണ്. 'മെയ് 22 എന്റെ ബി​ഗ് ഡെ... മറക്കാതെ എല്ലാവരും വരണം....' എന്ന തലക്കെട്ട് നൽകിയാണ് ലക്ഷ്മി വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചി: പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. താരം പങ്കിടുന്ന വ്ലോഗിലെ വിശേഷങ്ങൾ കാണാൻ കാത്തിരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.

ലക്ഷ്മി നക്ഷത്ര യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുകയാണ്. 'മെയ് 22 എന്റെ ബി​ഗ് ഡെ... മറക്കാതെ എല്ലാവരും വരണം....' എന്ന തലക്കെട്ട് നൽകിയാണ് ലക്ഷ്മി വീ‍ഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്യാണ വേഷത്തില്‍ നില്‍ക്കുന്ന തംപ് ഇമേജും ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

ലക്ഷ്മിയുടെ പുതിയ വീഡിയോ കണ്ടതോടെ ആരാധകരും സ്ഥിരം പ്രേക്ഷകരും ആകെ കൺഫ്യൂഷനിലായി. ‌‌‌‌‌ പെട്ടന്ന് കാണുമ്പോൾ ലക്ഷ്മിയുടെ വിവാഹമായോ എന്ന സംശയമാണ് ആരാധകര്‍ പ്രകടിപ്പിച്ചത്. അല്ലെങ്കില്‍ കല്യാണത്തെ കുറിച്ചുള്ള അപ്ഡേറ്റാണോ എന്ന് ആരാധകര്‍ സംശയിച്ചു. എന്നാൽ സംഭവം വിശദമായി ലക്ഷ്മി വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹമോ വിവാഹം സംബന്ധിച്ച കാര്യങ്ങളല്ല ലക്ഷ്മിയുടെ പുതിയ വീഡിയോയിലെ വിഷയം.

ഒരു ജ്വല്ലറി പരസ്യത്തിന് വേണ്ടിയുള്ള വധുവിന്‍റെ വേഷത്തില്‍ ലക്ഷ്മി നടത്തിയ മേക്കോവറാണ് പുതിയ വീഡിയോയില്‍ കാണിക്കുന്നത്. മെയ് 22ന് ആണ് ഈ ജ്വല്ലറി ഷോറൂമിന്റെ ഉദ്ഘാടനം. അമ്മയാണ് ലക്ഷ്മിക്കൊപ്പം ഷൂട്ടിന് ഒപ്പം വന്നത്. ജ്വല്ലറി പരസ്യത്തിന് വേണ്ടി ഒന്ന് ബ്രൈഡൽ ലുക്കും മറ്റൊന്ന് ഡയമണ്ട് ആഭരണങ്ങൾ അണിഞ്ഞ് വെസ്റ്റേൺ‌ ലുക്കിലുമാണ് ലക്ഷ്മി നക്ഷത്ര വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും പലരും കുറേക്കാലത്തിന് ശേഷം ലക്ഷ്മി ഒരു വീഡിയോ ചെയ്തതിന്‍റെ സന്തോഷം കമന്‍റ് ബോക്സില്‍ പ്രകടിപ്പിക്കുന്നുണ്ട്. ഒപ്പം താരത്തിന്‍റെ വധുവായുള്ള മേക്കോവറിനെയും അഭിനന്ദിക്കുന്നുണ്ട്. 
 

ബിഗ്ബോസില്‍ ടോപ്പ് 5 ആരൊക്കെ വരും; പുറത്തുവന്ന ശ്രുതി പറയുന്നു.!

പിആര്‍ വര്‍ക്കിന്‍റെ ബലത്തില്‍ ബിഗ്ബോസ് വീട്ടില്‍ രക്ഷപ്പെടുന്നവര്‍ ഇവരാണ്? ചൂണ്ടികാട്ടിയത് ഈ പേരുകള്‍.!

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക