Lakshmi Nakshathra : ബിഎംഡബ്ല്യുവിൽ ആദ്യ യാത്ര; വീഡിയോ പങ്കുവച്ച് ലക്ഷ്‍മി നക്ഷത്ര

Published : Apr 30, 2022, 05:09 PM IST
Lakshmi Nakshathra : ബിഎംഡബ്ല്യുവിൽ ആദ്യ യാത്ര; വീഡിയോ പങ്കുവച്ച് ലക്ഷ്‍മി നക്ഷത്ര

Synopsis

കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹമാണ് താൻ സാക്ഷാത്കരിച്ചതെന്ന് ലക്ഷ്‍മി നക്ഷത്ര

ടെലിവിഷൻ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമാ-സീരിയല്‍ താരങ്ങളെക്കാൾ പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra) എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാൻ പേജുകളും ഉണ്ട്. അതുപോലെതന്നെ താരത്തിന്‍റെ യൂട്യൂബ് ചാനലും വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വീഡിയോകളെല്ലാംതന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. 

ലക്ഷ്മി അടുത്തിടെ യൂട്യൂബിൽ പങ്കുവച്ച വീഡിയോ  വൈറലായിരുന്നു. തന്റെ തറവാട്ടിലേക്ക് പോയപ്പോഴുള്ള വീഡിയോയാണ് ലക്ഷ്മി ഷെയർ ചെയ്തിരുന്നത്. പാലക്കാട്ടെ അച്ഛന്റെ വീട്ടിലേക്കായിരുന്നു ലക്ഷ്മിയുടെ യാത്ര.  എന്നാൽ ഇപ്പോഴിതാ വലിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയാണ് താരം ബിഎംഡബ്ല്യു 3 സീരീസ് താരം സ്വന്തമാക്കിയത്. തന്റെ ആദ്യ യാത്രയുടെ വിശേഷങ്ങളാണ് ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. തൃശ്ശൂരിലെ പാറേമക്കാവിൽ  വണ്ടി പൂജയ്ക്കായി കൊണ്ടുപോയതും അവിടെ പൂജ ചെയ്യുന്നതുമൊക്കെയാണ് വീഡിയോയിൽ. 

കുട്ടിക്കാലത്ത് സിനിമയില്‍ കറുത്ത ബിഎംഡബ്ല്യു കണ്ടപ്പോൾ മനസിൽ കയറികൂടിയ ആഗ്രഹമാണ് താൻ സാക്ഷാത്കരിച്ചതെന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. സ്വപ്നങ്ങൾക്കു വേണ്ടി കഠിനാധ്വാനം ചെയ്താൽ അതു സാധിക്കുക തന്നെ ചെയ്യും എന്നാണ് പുതിയ ബിഎംഡബ്ല്യു 3 സീരിസിന്റെ ചിത്രം പങ്കുവച്ച് ലക്ഷ്മി കുറിച്ചത്. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാൻഡ് ലിമോസിൻ 330 എൽഐഎം സ്പോർട്ട് പതിപ്പാണ് താരം സ്വന്തമാക്കിയത്.

തറവാട്ടിലേക്കുള്ള യാത്ര

തന്റെ തറവാട്ടിലേക്ക് പോയപ്പോഴുള്ള വീഡിയോ നേരത്തെ ലക്ഷ്മി പങ്കുവച്ചിരുന്നു. പാലക്കാട്ടെ അച്ഛന്റെ വീട്ടിലേക്കായിരുന്നു ലക്ഷ്മിയുടെ യാത്ര. യാത്രയിൽ ഒപ്പം അച്ഛനും അമ്മയും കൂട്ടിനുണ്ടായിരുന്നു. തന്റെ അച്ചമ്മയെയും ലക്ഷ്മി വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. വീടിനടുത്തുള്ള കുളവും ലക്ഷ്മി കാണിക്കുന്നുണ്ട്. കാഴ്ചകൾ കാണിക്കുന്ന കൂട്ടത്തിൽ കുളവും താരം കാണിച്ചിരുന്നു. 

എന്നാൽ  കുളത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ കാണാനുള്ളൂ.. ബാക്കിയെല്ലാ ഇടവും കാടുപിടിച്ചു കിടക്കുകയായിരുന്നു. കാടുമൂടിയ കുളം കാണിക്കാൻ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. കുളം കണ്ടില്ലെങ്കിലും തറവാട് വീടിനകത്തെ കാഴ്ചകൾ ലക്ഷ്മി കാണിച്ചു തരുന്നുണ്ട്. തറവാട് കുളത്തിൽ ഒന്നു കുളിക്കാൻ പോയതാ എന്ന തലക്കെട്ടിലാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക