
മിനി സ്‍ക്രീനിൽ മലയാളികൾ ഏറെ ആഘോഷിച്ച അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര. രസകരവും വ്യത്യസ്‍തവുമായ അവതരണത്തിലൂടെ മലയാാളി പ്രേക്ഷകർക്ക് ചിന്നു ചേച്ചിയായി മാറിയ താരം സ്റ്റാർ മാജിക്കിൽ ഇപ്പോഴും നിറസാന്നിധ്യമാണ്.
ഇപ്പോഴിതാ കുട്ടിക്കാല ഓർമകൾക്ക് പുറകെയുള്ള ലക്ഷ്‍മിയുടെ ചില യാത്രകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കുട്ടിക്കാലത്ത് മരത്തിൽ കയറി മാങ്ങാ പറിച്ചതും കളിച്ചതുമെല്ലാം ഓർത്തെടുക്കാൻ അയൽപക്കത്തുള്ള ഒരു വീട്ടിലെ മാവിൽ കയറി മാങ്ങ പറിക്കുന്ന വീഡിയോ ആണ് താരം യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്.
അധികം പരിചയമില്ലാത്ത വീട്ടിൽ എത്തി മാങ്ങാ പറിക്കാൻ അവിടത്തെ വീട്ടമ്മയോട് സമ്മതം വാങ്ങി മരത്തിൽ കയറിയ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. മരത്തിൽ കയറിയ ശേഷം പേടിയോടെ അടുത്ത കൊമ്പിലേക്ക് കയറുന്ന ലക്ഷ്‍മിയുടെ വീഡിയോ ശകലമാണ് ഇപ്പോൾ ഫാൻ ഗ്രൂപ്പുകളിൽ തരംഗമാകുന്നത്.
റെഡ് എഫ്എമ്മിൽ റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച താരം ടെലിവിഷനിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഗായിക കൂടിയാണ് ലക്ഷ്‍മി. ചുരുങ്ങിയ സമയം ഏറ്റവും ആരാധകരുള്ള അവതാരകരിൽ ഒരാളായി മാറാൻ ലക്ഷ്മിക്ക് കഴിഞ്ഞു. ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ ഷോകളിലൂടെ ആയിരുന്നു ലക്ഷ്‍മി ടെലിവിഷനിൽ ശ്രദ്ധേയായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.