ഗർഭകാലം ആസ്വദിച്ച് ബ്ലാക് ആന്‍റ് വൈറ്റ് ഫാമിലി ഫോട്ടോയുമായി ലക്ഷ്മി പ്രമോദ്

Published : Jan 12, 2024, 03:18 PM IST
ഗർഭകാലം ആസ്വദിച്ച് ബ്ലാക് ആന്‍റ് വൈറ്റ് ഫാമിലി ഫോട്ടോയുമായി ലക്ഷ്മി പ്രമോദ്

Synopsis

ഇപ്പോഴിതാ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫാമിലി ചിത്രം പങ്കുവെക്കുകയാണ് ലക്ഷ്മി. ഭർത്താവിനും മകൾക്കും ഒപ്പമുള്ളതാണ് ചിത്രം. 

തിരുവനന്തപുരം: സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി ലക്ഷ്മി പ്രമോദ്. വർഷങ്ങളായി മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട്. കൂടുതൽ വില്ലത്തി വേഷങ്ങളിലാണ് തിളങ്ങിയതെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ ലക്ഷ്മിക്ക് സാധിച്ചിരുന്നു. 

ഇടക്കാലത്ത് ചില വിവാദങ്ങളെ തുടർന്ന് സീരിയലിൽ നിന്നും മാറി നിന്ന ലക്ഷ്മി ഈയ്യടുത്താണ് സുഖമോ ദേവി എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയത്. എന്നാൽ അധികം വൈകാതെ ലക്ഷ്മി പരമ്പരയിൽ നിന്നും അപ്രത്യക്ഷയായി. എവിടെ പോയെന്നോ എന്താണ് സീരിയല്‍ അവസാനിപ്പിച്ചതെന്ന് നടി വ്യക്തമാക്കിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം അവിടെയും ആക്റ്റീവല്ലാതാവുകയും ചെയ്തിരുന്നു. താൻ ഗർഭിണിയാണെന്നും അതാണ് സീരിയലിൽ നിന്നും പിന്മാറിയതെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫാമിലി ചിത്രം പങ്കുവെക്കുകയാണ് ലക്ഷ്മി. ഭർത്താവിനും മകൾക്കും ഒപ്പമുള്ളതാണ് ചിത്രം. ലക്ഷ്മിയും ഭർത്താവ് അസർ മുഹമ്മദ്‌ കറുത്ത വേഷത്തിലും മകൾ ദുആ വെള്ള വേഷത്തിലുമാണ് ചിത്രത്തിൽ. അതുകൊണ്ട് തന്നെ ഒരു ബ്ലാക് ആൻഡ് വൈറ്റ് കുടുംബമെന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്‌ഷൻ.

ഗർഭകാലത്തിന്റെ എട്ടാം മാസം ആസ്വദിക്കുകയാണ് ലക്ഷ്മിയിപ്പോൾ. ബേബി ഷവറിനായി കൈയിൽ മൈലാഞ്ചിയിട്ടത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാൽ പിന്നീട് ചടങ്ങിന്റെ കൂടുതൽ ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നില്ലെന്ന പരാതി ആരാധകർ പങ്കുവെക്കുന്നുണ്ട്. രണ്ട് മാസമായി ആരംഭിച്ച യുട്യൂബ് ചാനലിലും ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ വന്നിട്ടില്ല.

സ്‌കൂൾ കാലഘട്ടം മുതലേ പ്രണയിച്ച് വിവാഹിതരായവരാണ് ലക്ഷ്മി പ്രമോദും ഭര്‍ത്താവ് അസറും. സ്‌കൂളില്‍ അസറിനെ പഠിപ്പിച്ച ഹിന്ദി ടീച്ചറുടെ മകളായിരുന്നു ലക്ഷ്മി. ഇടക്കാലത്ത് ഇവർ അകന്നെങ്കിലും വീണ്ടും അടുത്ത് വിവാഹിതരാവുകയായിരുന്നു.

ചെറുപ്പത്തിൽ ആത്മഹത്യാ ചിന്ത ഉണ്ടായിരുന്നു, മാറ്റിയത് ഒറ്റ ഉപദേശം: വെളിപ്പെടുത്തി എആര്‍ റഹ്മാന്‍

അന്നപൂര്‍ണി നെറ്റ്ഫ്ലിക്സില്‍ നിന്നും ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് പാർവതി തിരുവോത്ത്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത