
സംപ്രേഷണം തുടങ്ങി ദിവസങ്ങൾക്കകം പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയായിരുന്നു ചക്കപ്പഴം. സിനിമാ- സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കിയ പരമ്പരയ്ക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. ഈ പരമ്പരയിലെ ഓരോരുത്തർക്കും ഫാൻസ് പേജുകളടക്കം ഉണ്ടെങ്കിലും 'പല്ലവി', 'പൈങ്കിളി' എന്നീ കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് പ്രത്യേകിച്ചൊരു ഇഷ്ടമുണ്ട്. അതിന് കാരണം ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെ അഭിനയ ശൈലി തന്നെയാണ്.
സിഗ്നേച്ചന്‍ ശൈലിയിലുള്ള അഭിനയമാണ് ലക്ഷ്‍മിയെ അഥവാ പല്ലവിയെ വ്യത്യസ്തയാക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലക്ഷ്മിയിപ്പോൾ. ചുരുങ്ങിയ കാലംകൊണ്ട് ഇൻസ്റ്റയിലടക്കം വലിയ വിഭാഗം ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ലക്ഷ്മി പങ്കുവെക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ശ്രുതി രജനികാന്തും ഒത്തുള്ള സെൽഫി ചിത്രങ്ങളാണ് ഇവ. 'കിളി' എന്നാണ് ലക്ഷ്മി നൽകിയ ക്യാപ്‌ഷൻ. ഇതിന് മറുപടിയായി 'പാർട്ണർ ഇൻ കൈയിം' എന്നാണ് ശ്രുതി നൽകിയ കമന്റ്.
പരമ്പരയിൽ പ്രധാന കഥാപാത്രങ്ങളായ ഉത്തമന്‍റെയും ആശയുടെയും മൂത്ത മകളായ 'പല്ലവി'യുടെ വേഷത്തിലാണ് ലക്ഷ്മി എത്തുന്നത്. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കഥാപാത്ര അവതരണത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരും സഹപ്രവർത്തകരും നൽകുന്നത്. നേരത്തെ, ഇഷ്ട കഥാപാത്രങ്ങള്‍ ചെയ്തിരുന്ന അഭിനേതാക്കള്‍ പരമ്പരയില്‍ നിന്ന് വിട്ട് പോയത് ആരാധകരില്‍ നിരാശയും ഉണ്ടാക്കിയിരുന്നു. ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത് പരമ്പരയുടെ രണ്ടാം സീസൺ ആണ്.
ALSO READ : 'ബ്രഹ്‍മാസ്ത്ര' ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ചു
ആര്‍ ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പരമ്പരയ്ക്ക് തിരക്കഥ രചിച്ചത് ഷമീര്‍ ഖാന്‍ ആണ്. 231 എപ്പിസോഡുകള്‍ പരമ്പര സംപ്രേഷണം ചെയ്തിരുന്നു. അവതാരകയായ അശ്വതി മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷൻ അവാര്‍ഡ് നേടിയത് തന്റെ അഭിനയ അരങ്ങേറ്റമായ ‘ചക്കപ്പഴ’ത്തിലൂടെ ആയിരുന്നു. സുമേഷിനെ അവതരിപ്പിച്ച റാഫിയ്ക്ക് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ടെലിവിഷൻ അവാര്‍ഡും ലഭിച്ചിരുന്നു.