ഇഎംഎസിനൊപ്പം..; ഓർമ്മ ചിത്രവുമായി ലാൽ ജോസ്

Web Desk   | Asianet News
Published : Nov 29, 2020, 09:17 PM ISTUpdated : Nov 29, 2020, 09:44 PM IST
ഇഎംഎസിനൊപ്പം..; ഓർമ്മ ചിത്രവുമായി ലാൽ ജോസ്

Synopsis

ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് ഇഎംഎസിനെ കണ്ടപ്പോൾ പകർത്തിയ ചിത്രമാണ് ഇതെന്ന് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. 

സിസ്റ്റന്റ് ഡയറക്ടർ ആയി സിനിമാ ജീവിതം കുറിച്ച് പിന്നീട് ചലച്ചിത്ര ലോകത്ത് ഒട്ടേറെ അവിസ്മരണീയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ചില ഓർമ്മ ചിത്രങ്ങൾ പലപ്പോഴും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. 

ഇഎംഎസിനൊപ്പമുള്ള ഒരു അപൂർവ ചിത്രമാണ് ലാൽ ജോസ് പങ്കുവച്ചിരിക്കുന്നത്. ഷൊർണൂർ ഗസ്റ്റ് ഹൗസിൽ വച്ച് ഇഎംഎസിനെ കണ്ടപ്പോൾ പകർത്തിയ ചിത്രമാണ് ഇതെന്ന് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ കുറിക്കുന്നു. ഇടത്തു നിന്നും രണ്ടാമതായാണ് ലാൽ ജോസ് നിൽക്കുന്നത്.

മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ മുൻനിര താരങ്ങളെല്ലാം ലാൽ ജോസ് സിനിമകളിൽ നായകന്മാരായിട്ടുണ്ട്. സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, സലിം കുമാർ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ലാൽ ജോസിന്റെ നായകന്മാരായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. സിനിമാ ജീവിതത്തിൽ ഇടയ്ക്കിടെ അതിഥി വേഷങ്ങളിൽ ലാൽ ജോസ് പ്രത്യക്ഷപ്പെടാറുണ്ട്. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്