രാധിക തിലകിന്‍റെ മകള്‍ ദേവിക സുരേഷ് വിവാഹിതയായി

By Web TeamFirst Published Feb 25, 2024, 4:04 PM IST
Highlights

നേരത്തെ 2020 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച രാധികാ തിലകിന് ആദരമര്‍പ്പിച്ച് മകള്‍ സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു. 

കൊച്ചി: അന്തരിച്ച ഗായിക രാധിക തിലകിന്‍റെ മകള്‍ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രന്‍ ആണ് ദേവികയുടെ വരന്‍. കഴിഞ്ഞ തിങ്കളാഴ്ച ബെംഗലൂരുവില്‍ വച്ചായിരുന്നു വിവാഹം. തുടര്‍ന്നുള്ള ചടങ്ങുകളാണ് കൊച്ചിയില്‍ ഞായറാഴ്ച നടന്നത്. എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചാണ് ചടങ്ങുകള്‍. 

വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനായി ജോലി ചെയ്യുകയാണ്. ദേവിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഞായറാഴ്ച 11.45നും 12നും ഇടയിലാണ് കൊച്ചിയില്‍ സംഘടിപ്പിച്ച വിവാഹ ചടങ്ങുകള്‍ നടന്നത്. 

നേരത്തെ 2020 ല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച രാധികാ തിലകിന് ആദരമര്‍പ്പിച്ച് മകള്‍ സംഗീത വീഡിയോ പുറത്തിറക്കിയിരുന്നു. രാധികാ തിലകിന്‍റെ ശബ്ദത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ മായാമഞ്ചലില്‍, കാനനക്കുയിലേ, ദേവസംഗീതം നീയല്ലേ എന്നീ ഗാനങ്ങളാണ് രാധികയുടെ മകള്‍ ദേവിക സുരേഷും ഗായിക ശ്വേത മോഹനും ചേര്‍ന്ന് അന്ന് പുനരാവിഷ്കരിച്ചത്. 

ശ്വേത മോഹന്‍റെ നിര്‍മ്മാണത്തില്‍ ദേവിക സുരേഷാണ് വീഡിയോയില്‍ രാധികയുടെ പാട്ടുകള്‍ പാടിയിരിക്കുന്നത്.  സംഗീതം പഠിച്ചിട്ടില്ലാത്തതിനാല്‍ ചെയ്യാന്‍ മടിയുണ്ടായിരുന്നു. സംഗീതം തന്‍റെ മേഖലയായല്ല താന്‍ കണ്ടിരുന്നതെന്നും വീഡിയോയിലെ കുറിപ്പില്‍ ദേവിക വിശദമാക്കിയിരുന്നു.

2015 സെപ്തംബര്‍ 20നാണ് രാധിക തിലക് അന്തരിച്ചത്. കാന്‍സര്‍ ബാധിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന രാധിക 45ാം വയസിലാണ് അന്തരിച്ചത്.  ലളിതഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ  രാധിക തിലക് 60ല്‍ അധികം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് രാധിക തിലക് ആലപിച്ച ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങള്‍.

പൊരിവെയിലത്ത് ബീച്ചില്‍ ഒടിച്ച് കഷ്ടപ്പെടുത്തി സംവിധായകന്‍; കോടികള്‍ നഷ്ടം, ഈ ചിത്രം ചെയ്യില്ലെന്ന് സൂര്യ

'സിനിമ കണ്ടപ്പോൾ ആ ദിനം ഓർത്തു, അച്ഛന്റെ കരച്ചിൽ ഓർത്തു': മഞ്ഞുമ്മൽ ബോയ്സ് കണ്ട ഷാജി കൈലാസ്

click me!