മഞ്ഞിൽ നനഞ്ഞ് ലക്ഷ്‍മി അസർ; പുതിയ ചിത്രങ്ങൾ

Published : Dec 24, 2022, 12:14 PM IST
മഞ്ഞിൽ നനഞ്ഞ് ലക്ഷ്‍മി അസർ; പുതിയ ചിത്രങ്ങൾ

Synopsis

ഷോർട്ട് ഫിലിമുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം

മലയാളികളുടെ പ്രിയ നടിയായിരുന്നു ലക്ഷ്മി പ്രമോദ്. വിവാദങ്ങളിൽ പെട്ട് അല്പനാളായി അഭിനയത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുന്ന ലക്ഷ്മി അടുത്തിടെയായി വീണ്ടും സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവമാവുകയാണ്. അർത്ഥവത്തായ വാക്കുകൾ പങ്ക് വച്ചും, വ്യത്യസ്തമായ ചിത്രങ്ങൾ പങ്കിട്ടുകൊണ്ടും ആണ് ലക്ഷ്മി വീണ്ടും ആരാധകരിലേക്ക് എത്താൻ ശ്രമിക്കുന്നത്.

സീരിയലിൽ ഇപ്പോൾ കാണാറില്ലെങ്കിലും നടിയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സും താരത്തിനുണ്ട്. മഞ്ഞ് ആസ്വദിക്കുന്ന പുതിയ ചിത്രങ്ങളാണ് ലക്ഷ്മി ഇപ്പോൾ പങ്കുവെക്കുന്നത്. സ്ഥലം എവിടെയാണെന്ന സൂചന താരം നൽകിയിട്ടില്ലെങ്കിലും, ഡിസംബർ തണുപ്പ് ആസ്വദിക്കുകയാണ് നടിയെന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. ലക്ഷ്മി പ്രേക്ഷകരുമായി പങ്കുവെക്കുന്ന വിശേഷങ്ങളിൽ ഏറെയും യാത്രകളുമായി ബന്ധപ്പെട്ടുള്ളതാണ്. പുതിയ ചിത്രവും അത്തരത്തിലുള്ളതാണ്.

ഷോർട്ട് ഫിലിമുകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി മിനി സ്‌ക്രീനിൽ മിന്നും താരമായിട്ടാണ് വളർന്നു വന്നത്. പ്രത്യേകിച്ചും നെഗറ്റീവ് കഥാപാത്രങ്ങൾ ഏറ്റെടുക്കാറുള്ള താരം മിനിസ്‌ക്രീനിൽ പ്രതിനായികാ വേഷങ്ങൾ ചെയ്യുന്ന മുൻ നിര താരങ്ങൾക്കൊപ്പമാണ് സ്വയം അടയാളപ്പെടുത്തിയത്. കൊല്ലം സ്വദേശിനിയായ ലക്ഷ്മി പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മുകേഷ് കഥകള്‍ എന്ന് സീരിയലിലൂടെ അഭിനയരംഗത്തേക്ക് ചുവട് വയ്ക്കുന്നത്. പഠനകാലഘട്ടത്തില്‍ തന്നെ നൃത്തത്തിലും പ്രാവീണ്യം തെളിയിച്ചു. പിന്നെ അവതാരകയായും താരം സജീവമായിരുന്നു. പിന്നീടങ്ങോട്ട് മിനി സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ലക്ഷ്മി.

സ്‌കൂൾ കാലത്തിലെ പ്രണയം ആണ് വിവാഹത്തിൽ കലാശിച്ചത്. അസറുമായി വർഷങ്ങൾ ആയുള്ള ബന്ധമാണ് വിവാഹത്തിൽ എത്തിയത്. ശേഷം മകൾ വന്നിട്ടും താരം അഭിനയത്തിൽ തുടർന്നിരുന്നെങ്കിലും വിവാദങ്ങളിൽപ്പെട്ടത്തോടെ അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു.

ALSO READ : നടി നൂറിന്‍ ഷെരീഫ് വിവാഹിതയാവുന്നു, വരന്‍ നടന്‍ ഫഹിം സഫര്‍

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക