ജീവിതം ആഘോഷമാണ്; ചിത്രശലഭത്തെ പോലൊരു പൈങ്കിളി

Published : Mar 19, 2021, 08:10 PM IST
ജീവിതം ആഘോഷമാണ്;  ചിത്രശലഭത്തെ പോലൊരു  പൈങ്കിളി

Synopsis

വളരെ പെട്ടെന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സിനിമാ-സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പര വിജയകരമായി മുന്നോട്ടു പോവുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു.  

ളരെ പെട്ടെന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായി മാറിയ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. സിനിമാ-സീരിയല്‍ നടനായ ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പര വിജയകരമായി മുന്നോട്ടു പോവുകയാണ്. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി കഴിഞ്ഞു.

കഥാപാത്രങ്ങളായി എത്തുന്നവരിൽ പെട്ടെന്നു തന്നെ വലിയ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശ്രുതി രജനീകാന്ത്. താരം കൈകാര്യം ചെയ്യുന്ന പൈങ്കിളി എന്ന കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.. തന്മയത്തമുള്ള ശ്രുതിയുടെ അഭിനയ ശൈലിയാണ്  പ്രേക്ഷകരോട് വളരെ പെട്ടെന്ന് അടുപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശ്രുതി. താരം അടുത്തിടെ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും ബിഹൈൻഡ് ദ സീൻ വീഡിയോയുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ജീവിതം ഉത്സവമാണെന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

മനസ് തുറക്കുന്ന ഇടം എന്ന ക്യാപ്ഷനോടെ അടുത്തിടെ ശ്രുതി പങ്കുവച്ച ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.. മനോഹരമായ പട്ടുപാവാടയും ബ്ലൗസുമണിഞ്ഞ് തനി നാടന്‍ ലുക്കിലായിരുന്നു അന്ന് താരമെത്തിയത്.

PREV
click me!

Recommended Stories

'സ്നേഹം പെരുകുന്നതിന് തെളിവ്'; മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുമായി പ്രീത പ്രദീപ്
'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !