
പ്രേക്ഷക പ്രീതിയിലേക്ക് വളരെ വേഗം എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ വലിയ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയുടെ വിജയകാരണം. 'വാനമ്പാടി'ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.
കഴിഞ്ഞ ദിവസം പരമ്പരയിലെ കണ്ണനെന്ന സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന അച്ചു സുഗന്ധ് പങ്കുവച്ച ചിത്രമാണിപ്പോള്‍ വൈറലായിരിക്കുന്നത്. പരമ്പരയില്‍ അപര്‍ണ്ണയായെത്തുന്ന രക്ഷാ രാജിനും, പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലിയായെത്തുന്ന ഗോപിക അനിലിനുമൊപ്പവുമാണ് അച്ചു ചിത്രം പങ്കുവച്ചിരിക്കുന്നത്. സാന്ത്വനത്തിന്റെ ഫേസ്ബുക്ക് ഫാന്‍സ് പേജുകളിലും, ഇന്‍സ്റ്റഗ്രാം ഫാന്‍ പേജുകളിലും ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. കൂടാതെ മലയാളത്തില്‍ ഏറ്റവുമധികം റേറ്റിങ്ങുള്ള സാന്ത്വനത്തിന്റെ ആരാധകര്‍ നിരവധി കമന്റുകളുമായി അച്ചുവിന്റെ ചിത്രം വൈറലാക്കിയിരിക്കുകയാണ്. പരമ്പരയ്ക്ക് നീളം പോരായെന്നും എപ്പിസോഡുകളുടെ സമയദൈര്‍ഘ്യം കൂട്ടാമോയെന്നുമാണ് ആരാധകര്‍ അച്ചു സുഗന്ധിനോട് ചോദിക്കുന്നത്.
പരമ്പരയില്‍ വീട്ടിലെ എല്ലാവരും കൂടെ അടിച്ചുപൊളി യാത്രയിലാണ്. വീട്ടുകാരെല്ലാം കൂടെയുള്ള യാത്രയുടെ മനോഹാരിതയും പ്രേക്ഷകര്‍ ആഘോഷിക്കുകയാണ്. കുടുംബ ജീവിത്തതില്‍ ജീവിതത്തില്‍ പൊതുവേ മുരടനായി കാണാറുള്ള ശിവന്‍ തന്റെ മുന്‍കാല പ്രണയം അഞ്ജലിയോട് തുറന്ന് പറയുന്ന മനോഹരമായ രംഗങ്ങളെല്ലാമാണ് വരുന്ന എപ്പിസോഡുകളെ നിറവുള്ളതാക്കുന്നത്. സാന്ത്വനത്തിന്റെ കുടുംബ യാത്രയില്‍നിന്നും എടുത്ത സെല്‍ഫി ചിത്രമാണ് അച്ചു പങ്കുവച്ചത്.