'ഭർത്താവിന് പണികിട്ടിയത് കൊണ്ട് എങ്ങനെ ബർത്ത് ഡേ ആഘോഷിക്കാം'; സുപ്രിയയോട് ലിസ്റ്റിൻ പറയുന്നു

Published : Jul 31, 2023, 01:28 PM ISTUpdated : Jul 31, 2023, 01:35 PM IST
'ഭർത്താവിന് പണികിട്ടിയത് കൊണ്ട് എങ്ങനെ ബർത്ത് ഡേ ആഘോഷിക്കാം'; സുപ്രിയയോട് ലിസ്റ്റിൻ പറയുന്നു

Synopsis

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമാണ് സുപ്രിയ.

ലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. 2011ൽ ആണ് മാധ്യമപ്രവർത്തക ആയിരുന്ന സുപ്രിയയെ പൃഥ്വി വിവാഹം കഴിക്കുന്നത്. അന്ന് മുതൽ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടയാളാണ് സുപ്രിയയും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമാണ് സുപ്രിയ. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ സുപ്രിയ സജീവമാണെന്നും ചെക്ക് ഒപ്പിടുന്ന ജോലി മാത്രമേ തനിക്കുള്ളൂ എന്നും അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയയുടെയും മകൾ അല്ലിയുടേയും വിശേഷങ്ങൾ മലയാളികൾക്കും പ്രിയപ്പെട്ടവയാണ്. 
‌‌
ഇന്ന് സുപ്രിയയുടെ പിറന്നാൾ ആണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് സുപ്രിയയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ചൊരു രസകരമായ പോസ്റ്റാണ് ശ്രദ്ധേടുന്നത്. 'വിലായത്ത് ബുദ്ധ' ഷൂട്ടിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പൃഥ്വിരാജിന് ശസ്ത്രക്രിയ നടന്നിരുന്നു. നിലവിൽ റസ്റ്റിലാണ് താരം. ഇതുമായി ബന്ധപ്പെടുത്തിയാണ് ലിസ്റ്റിന്റെ പോസ്റ്റ്. 

"കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച്  എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ  ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ  പതിവ് .. ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..?? തൽക്കാലം ഒരു  ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ...ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് ...ഇനി ഞാൻ ഒന്നും പറയുന്നില്ല .Happy Birthday Dear Supriya … God Bless NB : ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മനസികമായിട്ട്  ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്", എന്നാണ് ലിസ്റ്റിൻ കുറിച്ചത്.  

അമ്പോ.. ഇത് കലക്കും; അനിരുദ്ധിന്റെ സം​ഗീതം, തകർത്താടി ഷാരൂഖ്, 'ജവാൻ' സോം​ഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത