മൈക്കിൾ ജാക്സന്‍റെ മൂൺ വാക്കുമായി 'സീതാകല്യാണ'ത്തിലെ സീത: വീഡിയോ

Published : Jun 13, 2021, 09:26 PM IST
മൈക്കിൾ ജാക്സന്‍റെ മൂൺ വാക്കുമായി 'സീതാകല്യാണ'ത്തിലെ സീത: വീഡിയോ

Synopsis

ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ 'സീതാകല്യാണം' താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

സീതാകല്യാണത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ധന്യ മേരി വർഗീസ്. നിരവധി സിനിമകളിലടക്കം ധന്യ വേഷമിട്ടെങ്കിലും സീതാകല്യാണത്തിലെ സീതയായിരുന്നു പ്രേക്ഷകരില്‍ പലരുടെയും ഇഷ്ട കഥാപാത്രം. നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയിൽ ധന്യ മേരി വർ​ഗീസ് വേഷമിട്ടിട്ടുണ്ട്. തലപ്പാവ്, റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. 

സോഷ്യൽ മീഡിയയിൽ സജീവമാണ് ധന്യ. മികച്ചൊരു ഡാൻസർ കൂടിയായ ധന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയൊരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വെറും ഡാൻസല്ല. മൈക്കിൾ ജാക്സന്‍റെ മൂണ്‍ വാക്ക് അനുകരിക്കാനാണ് താരം ശ്രമിക്കുന്നത്.  എംജെയുടെ മൂൺവാക്ക് ചെയ്യാൻ ചെറിയൊരു ശ്രമം എന്നാണ് ധന്യ വീഡിയോക്ക് നൽകിയ കുറിപ്പ്.

ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ സീതാ കല്യാണം താൽക്കാലികമായി  നിർത്തിയിരിക്കുകയാണ്. കല്യാൺ ആയി വേഷമിടുന്നതിനിടെയായിരുന്നു അനൂപ് കൃഷ്ണൻ ബിഗ് ബോസിലേക്ക് പോയത്. തുടർന്ന് ലോക്ക്ഡൌൺ സമയത്തെ നിയന്ത്രണങ്ങളും കാരണം പരമ്പര തൽക്കാലം നിർത്തിവയ്ക്കുകയായിരുന്നു. ധന്യയുടെ ആദ്യ പരമ്പരയാണ് സീതാ കല്യാണം. 2018-ൽ ആരംഭിച്ച പരമ്പര സീതയുടെ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. കാണാതായ കല്യാണിനെ തേടിയുള്ള യാത്രയാണ് ഇതുവരെ പരമ്പരയെ മുന്നോട്ട് നയിച്ചിരുന്നത്. ഇനി ബിഗ് ബോസിന് ശേഷം കല്യാണായി അനൂപ് തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക