തീരാത്ത വിശേഷങ്ങള്‍: റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ലൂസിഫര്‍

By Web TeamFirst Published Apr 29, 2019, 10:33 AM IST
Highlights

016 ഒക്ടോബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകനി'ലൂടെ മലയാളം ആദ്യമായി ആ അപൂര്‍വ നേട്ടം സ്വന്തമാക്കി. സിനിമകള്‍ നേടുന്ന ബോക്‌സ്ഓഫീസ് കളക്ഷന്‍ പോസ്റ്ററുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പുതിയ ട്രെന്റിനും 'പുലിമുരുകന്‍' മലയാളത്തില്‍ തുടക്കം കുറിച്ചു.

2016 ഒക്ടോബറില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകനി'ലൂടെ മലയാളം ആദ്യമായി ആ അപൂര്‍വ നേട്ടം സ്വന്തമാക്കി. സിനിമകള്‍ നേടുന്ന ബോക്‌സ്ഓഫീസ് കളക്ഷന്‍ പോസ്റ്ററുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പുതിയ ട്രെന്റിനും 'പുലിമുരുകന്‍' മലയാളത്തില്‍ തുടക്കം കുറിച്ചു.

എന്നാല്‍ 100 കോടിയില്‍ കളക്ഷന്‍ അവസാനിപ്പിച്ചിരുന്നില്ല പുലിമുരുകന്‍. 150 കോടി നേട്ടമെന്ന കണക്കും നിര്‍മ്മാതാവ് പിന്നീടുള്ള ആഴ്ചകളില്‍ പുറത്തുവിട്ടു. ഇപ്പോഴിതാ മറ്റൊരു 150 കോടി ചിത്രവും മലയാളത്തിന് ലഭിച്ചിരിക്കുന്നു. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലൂസിഫര്‍'.  

തിരക്കഥാകൃത്തുക്കളും സംവിധായകരും ഛായാഗ്രാഹകരുമൊക്കെ രണ്ട് ചിത്രങ്ങളിലും വെവ്വേറെ ആളുകള്‍. രണ്ട് ചിത്രങ്ങളിലും പൊതുവായുള്ള ഒരേയൊരു ഘടകം- മോഹന്‍ലാലാണ്.. ചിത്രം ഇന്നും തിയേറ്ററുകള‍് കീഴടക്കുകയാണ്. പുലിമുരുകനെ അപേക്ഷിച്ച് ലൂസിഫറിന്റെ 100-150 കോടി നേട്ടങ്ങള്‍ അതിവേഗത്തിലായിരുന്നു. 

മലയാളസിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ബോക്‌സ്ഓഫീസ് നേട്ടം. ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയത് വെറും എട്ട് ദിവസങ്ങള്‍ കൊണ്ടാണെങ്കില്‍ 150 കോടി ക്ലബ്ബില്‍ പ്രവേശിച്ചത് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല ലൂസിഫറിന്‍റെ വിശേഷങ്ങള്‍. ലൂസിഫര്‍ പുതിയ റെക്കോര്‍ഡുകള്‍ മറികടക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ മാത്രം ലൂസിഫര്‍ 25000(25കെ) പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയ മൂന്ന് ചിത്രങ്ങളിലൊന്നായി ലൂസിഫര്‍ ഇടംപിടിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു മാസത്തിനകം 25 കെ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ പുലിമുരുകന്‍റെ റെക്കോര്‍ഡും ലൂസിഫര്‍ പഴങ്കഥയാക്കുന്നു. 2016ലായിരുന്നു പുലിമുരുകന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആകെ മൂന്നെണ്ണം മാത്രമാണ് കേരളത്തില്‍ 25കെ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയ മലയാള ചിത്രങ്ങള്‍. അതില്‍ ഒന്ന് ദൃശ്യമാണ് ആദ്യം ആ റെക്കോര്‍ഡ് സ്വന്തമാക്കിയത്. പിന്നീട്  ആ  റെക്കോര്‍ഡ് മറികടന്നതും ഒരു ലാല്‍ ചിത്രം. 26കെ പ്രദര്‍നങ്ങളുമായി പുലിമുരുകന്‍ റെക്കോര്‍ഡ് മറികടന്നു.

ഇനി പുലിമുരുകന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ ലൂസിഫറിന് കഴിയുമോ എന്നാണ് കാത്തിരിക്കുന്നത്. പുലിമുരുകനെയും മറികടന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനം നടത്തിയ മലയാള ചിത്രമായി ലൂസിഫര്‍ മാറുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ 200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രവും ലൂസിഫറാകുമോ എന്നാണ് കാത്തിരിന്ന് കാണേണ്ടത്.

click me!