'വിനയം അഭിനയം, ബിജിഎം 'പാ പ മാ'വേണം..അതാണ് അതിന്റൊരിത്'; ജയറാമിനെ ട്രോളി സംവിധായകന്‍

Published : Jun 02, 2026, 10:23 PM ISTUpdated : Jun 02, 2026, 10:31 PM IST
Jayaram

Synopsis

'ട്വന്റി 20' സിനിമയുടെ ക്ലൈമാക്സിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് നടൻ ജയറാം പറഞ്ഞ കാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. മലയാളം അഭിമുഖത്തിൽ ശബരിമലയിൽ പോയെന്നും, തമിഴ് അഭിമുഖത്തിൽ ദീപാവലി ആഘോഷം ആണെന്നുമാണ് ജയറാം പറഞ്ഞത്.

സോഷ്യൽ മീഡിയയുടെ ഈ കാലത്ത് കണ്ണടച്ച് തുറക്കുന്ന വേ​ഗത്തിലാണ് പല കാര്യങ്ങളും വൈറലായി മാറുന്നത്. വർഷങ്ങളും മാസങ്ങളും ആഴ്ചകളും ദിവസങ്ങളും പഴക്കമുള്ള കാര്യങ്ങളും ജസ്റ്റ് നൗ ആയിട്ടുള്ള കാര്യങ്ങളുമെല്ലാം ഇക്കൂട്ടത്തിൽപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ പ്രമുഖ വ്യക്തികൾ പറയുന്ന ഓരോ കാര്യങ്ങളും കൃത്യമായും വ്യക്തമാകും പറയേണ്ടിയിരിക്കുന്നു. തെറ്റായ കാര്യങ്ങളാണ് അവർ പറയുന്നതെങ്കിൽ അപ്പോൾ തന്നെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കയ്യോടെ പൊക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അത്തരത്തിൽ നടൻ ജയറാമിന് പറ്റിയൊരു പിശക് ട്രെന്റായി മാറിയിരിക്കുകയാണ്. നിരവധി ട്രോളുകളാണ് താരത്തിന് എതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മലയാള ചിത്രം ട്വന്‍റി 20യുടെ ക്ലൈമാക്സ് സീനിൽ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ​ഗോപി എന്നിവർക്കൊപ്പം താനില്ലാത്തിന് തമിഴ് അഭിമുഖത്തിലും മലയാളം അഭിമുഖത്തിലും പറഞ്ഞത് രണ്ട് കാരണങ്ങളാണ്. ഇതാണ് ട്രോളുകൾക്ക് കാരണമായിരിക്കുന്നത്. മലയാളത്തിൽ ശബരിമലയിലേക്ക് പോയതാണ് കാരണമായി പറഞ്ഞതെങ്കിൽ, തമിഴിൽ അത് ദീപാവലിയാണ്. ഇത് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജയറാമിനെ പരിഹസിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ എംഎ നിഷാദ്.

'മേട്ടൻ..ഇങ്ങളൊരു സംഭവമല്ല..പ്രസ്ഥാനമാണ്..എനിക്കെന്നും ഇദ്ദേഹമൊരു കൗതുകമാണ്. പ്രത്യേകിച്ച് ഇദ്ദേഹത്തിന്റ്റെ അഭിമുഖങ്ങൾ. പാഠ്യ വിഷയമാക്കേണ്ടവയാണ്. എന്ത് മനോഹരമായിട്ടാണ് അദ്ദേഹം വിനയം അഭിനയിക്കുന്നത്. അത് അഭിനയമാണെന്ന് കാണുന്നവർക്ക് മനസ്സിലാകുന്നൂ. എന്നതാണ് ഹൈലൈറ്റ്. (മൂപ്പർക്കൊഴിച്ച്). എന്തായാലും ബി ജി എം ''പാ പ മാ''വേണം. അതാണ് അതിന്റ്റെ ഒരിത്..', എന്നായിരുന്നു എംഎ നിഷാദിന്റെ വാക്കുകൾ. 

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ചിലർ ജയറാമിനെതിരെ പറയുമ്പോൾ മറ്റുചിലർ നിഷാദിനെ വിമർശിക്കുന്നുമുണ്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഉര്‍വശി- ജയറാം ജോഡി ഒന്നിക്കുന്ന പരിമള ആന്‍ഡ് കോ സിനിമയുടെ  പ്രൊമോഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു ജയറാമിന് പിശക് പറ്റിയത്. 

PREV
Read more Articles on
click me!

Recommended Stories

'കുട്ടി വേണ്ട, കൊല്ലാൻ തോന്നിയാൽ എനിക്ക് തന്നേക്ക്, പൊന്നുപോലെ നോക്കാം'; മനസുലഞ്ഞ് ശ്രുതി സിത്താര
അന്ന് 'അസിൻ- കസിൻ', ഇന്ന് 'ആലിയ ഭട്ട്- ആലിയ ബട്ട്' ! റീക്രിയേഷനിൽ ട്രോളുകൾ വാങ്ങിക്കൂട്ടി മെഹർ ഫാത്തിമ