സംഹാര രുദ്രയായ 'കരിങ്കാളി'യായി ദിൽഷ- വീഡിയോ

Published : Nov 26, 2022, 09:30 PM IST
സംഹാര രുദ്രയായ 'കരിങ്കാളി'യായി ദിൽഷ- വീഡിയോ

Synopsis

കരിങ്കാളിയായാണ് ദിൽഷ ഫോട്ടോഷൂട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ വിജയിയായ ആദ്യത്തെ വനിതാ മത്സരാർത്ഥിയെന്ന നേട്ടവും ദിൽഷ സ്വന്തമാക്കിയിരുന്നു. നർത്തകിയായ താരം സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിധ്യമാണ്. നിരവധി ഫോട്ടോഷൂട്ട്‌ ചിത്രങ്ങളാണ് താരം പങ്കുവെക്കാറുള്ളത്. നാടൻ ലുക്കിലും മോഡേൺ ലുക്കിലുമുള്ള വേഷങ്ങളിൽ ദിൽഷ പ്രത്യക്ഷപെടാറുണ്ട്. വ്യത്യസ്തമായ മേക്കോവറുകളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കരിങ്കാളിയായാണ് ദിൽഷ ഫോട്ടോഷൂട്ട് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രാഹകനും ഫോട്ടോഗ്രാഫറുമായ മഹാദേവൻ തമ്പിയാണ് ഈ തീം ഫോട്ടോഷൂട്ടിനു പിറകിൽ. നേരത്തെ മഹാകാളിയുടെ ചിത്രങ്ങൾ മഹാദേവൻ പങ്കുവെച്ചിരുന്നു. എന്നാൽ ചിത്രങ്ങളെക്കാൾ കടുപ്പമേറിയ തൃക്കണ്ണ് തുറന്ന് സംഹാര രുദ്രയായി അലറി വിളിക്കുന്ന കരിങ്കാളിയാണ് ദിൽഷ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

ഇടയ്ക്ക് തന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ദിൽ‌ഷ പങ്കുവച്ചിരുന്നു. ഇതെല്ലാം വളരെ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഷോയ്ക്കിടയിൽ സഹമത്സരാർത്ഥി റോബിൻ ദിൽഷയോട് പ്രണയാഭ്യാർത്ഥന നടത്തിയിരുന്നു, എന്നാൽ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ദിൽഷ റോബിനോട് നോ പറഞ്ഞതിനെ തുടർന്ന് വലിയ രീതിയിൽ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്. ദിൽഷയ്ക്കും തങ്ങൾക്കും നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ദിൽഷയുടെ സഹോദരിമാർ രംഗത്തുവന്നിരുന്നു. 

'ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം മറക്കില്ല'; ഗോൾഡൻ ബസർ നേടിയ സന്തോഷത്തിൽ ശരണ്യ

എന്തായാലും ആക്രമണങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് പോവുകയാണ് ദിൽഷ ഇപ്പോൾ. ഡാൻസ് അല്ലാതെ അഭിനയമാണ് തനിക്ക് പ്രിയപ്പെട്ടതെന്ന് ദിൽഷ പറഞ്ഞിട്ടുണ്ട്. സിനിമയിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് താരം നേരത്തേ ഒരു അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഏതാനും ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക