'നല്ലൊരു അച്ഛാനായതിന് നന്ദി, പിറന്നാൾ ആശംസകൾ അപ്പ': ജയറാമിനോട് കാളിദാസും മാളവികയും

Published : Dec 10, 2022, 01:48 PM ISTUpdated : Dec 10, 2022, 01:53 PM IST
'നല്ലൊരു അച്ഛാനായതിന് നന്ദി, പിറന്നാൾ ആശംസകൾ അപ്പ': ജയറാമിനോട് കാളിദാസും മാളവികയും

Synopsis

കുട്ടികാലത്ത് അച്ഛനൊപ്പം പകർത്തിയ ചിത്രവും കാളിദാസ് ഷെയർ ചെയ്തിട്ടുണ്ട്.

ലയാളികളുടെ പ്രിയതാരമാണ് ജയറാം. മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തിയ താരം പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇങ്ങോട്ട് ധാരാളം മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ജയറാമിന് സാധിച്ചു. താരത്തിന്റെ അൻപത്തി ഏഴാം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ മക്കളായ കാളിദാസും മാളവികയും പങ്കുവച്ച ആശംസ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

“എല്ലാ ഭൗതിക കാര്യങ്ങൾക്കും പുറമെ, വേറെ ചില കാര്യങ്ങൾക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്. ഹ്യൂമർ സെൻസ് ഞങ്ങളിലേക്കും എത്തിച്ചതിന്, പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കരുണ, മനുഷ്യ സ്നേഹം, കഠിനാധ്വാനം എന്നിവ എന്താണെന്ന് മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാറ്റിലും മേലെ നല്ലൊരു അച്ഛാനായതിന്. പിറന്നാൾ ആശംസകൾ അപ്പ” എന്നാണ് മാളവിക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

“നിങ്ങൾ എപ്പോഴും എനിക്കൊപ്പം ഉണ്ട്, എന്നെങ്കിലും അത് തിരിച്ചു നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, എന്നാണ് കാളിദാസ് കുറിച്ചത്. കുട്ടികാലത്ത് അച്ഛനൊപ്പം പകർത്തിയ ചിത്രവും കാളിദാസ് ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ജയറാമിന് ആശംസകളുമായി രം​ഗത്തെത്തിയത്.

1992 സെപ്റ്റംബറിൽ ആയിരുന്നു ജയറാം പാർവതി വിവാഹം. വിവാഹശേഷം പാർവതി സിനിമയിൽ നിന്നും പൂർണ്ണമായും മാറി നിൽക്കുക ആണെങ്കിലും ജയറാം ഇന്നും ഇൻഡസ്‍ട്രിയിൽ സജീവമാണ്. മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങള്‍ നോക്കിയും നൃത്തവും വായനയുമെല്ലാമായി സന്തോഷകരമായ മറ്റൊരു ലോകത്താണ് പാര്‍വതി എന്ന ജയറാമിന്റെ അശ്വതിയിപ്പോൾ. മതാപിതാക്കളുടെ വഴിയെ തന്നെയാണ് മകൻ കാളിദാസ്. മലയാളത്തിലും തമിഴിലുമടക്കം നിരവധി സിനിമകളിൽ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു. അച്ഛനെ പോലെ തന്നെ മിമിക്രിയും ഈ യുവതാരത്തിന് വശമാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മലയാളികൾക്ക് സുപരിചിതയാണ് മകൾ മാളവിക. ഏതാനും പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവിക ശ്രദ്ധനേടിയിട്ടുണ്ട്.

'ഇതൊക്കെ കേട്ട് അമ്മ കരഞ്ഞു, എല്ലാം മറന്ന് ഇനി മുന്നോട്ട് പോകാൻ കഴിയില്ല'; ഉണ്ണി മുകുന്ദന്‍

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത