ദുൽഖറിനൊപ്പം റൊമാന്റിക് സിനിമ ചെയ്യണം, ഉണ്ണി മുകുന്ദൻ മലയാളം സൂപ്പർമാൻ: മാളവിക ജയറാം

Published : Sep 09, 2023, 06:58 PM ISTUpdated : Sep 09, 2023, 07:05 PM IST
ദുൽഖറിനൊപ്പം റൊമാന്റിക് സിനിമ ചെയ്യണം, ഉണ്ണി മുകുന്ദൻ മലയാളം സൂപ്പർമാൻ: മാളവിക ജയറാം

Synopsis

ഒരു ഫിൽറ്റർ ഇല്ലാത്ത ആളായിട്ടാണ് പ്രണവ് മോഹൻലാലിനെ കുറിച്ച് തനിക്ക് തോന്നിയതെന്നും മാളവിക പറയുന്നു.

സിനിമയിൽ അഭിനയിച്ചില്ലെങ്കിലും കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് മാളവിക ജയറാം. ഏതാനും പരസ്യങ്ങളിലും ഫോട്ടോ ഷൂട്ടുകളിലും അഭിനയിച്ച് മാളവിക ശ്രദ്ധനേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ദുൽഖറിനൊപ്പം അഭിനയിക്കാനുള്ള ആ​ഗ്രഹം തുറന്നുപറയുകയാണ് മാളവിക. 

വളരെ ക്യൂട്ടായ താരമാണ് ദുൽഖറെന്നും ഒരുമിച്ചൊരു ഫുൾ റൊമാന്റിക് സിനിമ ചെയ്യണമെന്നാണ് ആ​ഗ്രഹമെന്നും മാളവിക പറയുന്നു. ഇന്ത്യ ​ഗ്ലിറ്റ്സിനോട് ആയിരുന്നു മാളവികയുടെ പ്രതികരണം. "പണ്ട് ദുൽഖറിനെ പരിചയപ്പെട്ടിട്ടുണ്ട്. അങ്ങനെ ക്ലോസ് ആയിട്ട് അറിയില്ല. വളരെ ക്യൂട്ടാണ് പുള്ളി. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആ​ഗ്രഹമുള്ള നടനാണ് അദ്ദേഹം. ദുൽഖറിന്റെ കൂടെ ഒരു ഫുൾ റൊമാന്റിക് സിനിമ ചെയ്യണമെന്ന് ഞാൻ എല്ലായിടത്തും പറഞ്ഞിട്ടുള്ള കാര്യമാണ്", എന്നാണ് മാളവിക പറയുന്നത്.  

നടൻ ഉണ്ണി മുകുന്ദനെ കുറിച്ചും മാളവിക സംസാരിച്ചു. "മലയാളത്തിന്റെ സൂപ്പർമാൻ ആണ് ഉണ്ണി മുകുന്ദൻ. ഞാൻ അങ്ങനെയാ വിളിക്കുന്നത്. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളുകൂടിയാണ് ഉണ്ണി", എന്നാണ് മാളവിക പറഞ്ഞത്. ഒരു ഫിൽറ്റർ ഇല്ലാത്ത ആളായിട്ടാണ് പ്രണവ് മോഹൻലാലിനെ കുറിച്ച് തനിക്ക് തോന്നിയതെന്നും മാളവിക പറയുന്നു. 'ഇവിടെ ചെന്നൈയിൽ താമസിച്ച സമയത്ത് പരിചയപ്പെട്ടതാണ്. ഞങ്ങൾ വലുതായ ശേഷം കണ്ടിട്ടില്ല. ഒരു ഫിൽറ്ററും ഇല്ലാത്ത ആളാണ് അപ്പു. ആള് എന്താണോ അതാണ് നമ്മൾ കാണുന്നത്", എന്നും മാളവിക പറഞ്ഞു. 

കങ്കണയെ നേരിൽ കണ്ടാൻ കരണത്തടിക്കും; പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

ഫഹദ് ഫാസിലിനെ കുറിച്ചും മാളവിക മനസുതുറന്നു. ഇന്‍റര്‍വ്യൂവിലും മറ്റും നമ്മള്‍ കാണുന്ന ആളല്ല ഫഹദ് ഫാസിലെന്നും അടുത്തറിയാന്‍ ശ്രമിച്ചാല്‍ വളരെ രസകമായ സ്വഭാവമാണ് ഉള്ളതെന്നും മാളവിക പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത