മാസ്ക് ധാരികൾ പലവിധം; രസകരമായ വീഡിയോയുമായി മാളവിക മോഹൻ

Web Desk   | Asianet News
Published : Jan 22, 2021, 10:26 AM ISTUpdated : Jan 22, 2021, 10:27 AM IST
മാസ്ക് ധാരികൾ പലവിധം; രസകരമായ വീഡിയോയുമായി മാളവിക മോഹൻ

Synopsis

 വിജയ് നായകനായി എത്തിയ മാസ്റ്റർ ആണ് മാളവികയുടേതായി പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ അധ്യാപികയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. 

കൊവിഡ് 19 വ്യാപിച്ചതോടെയാണ് സാധാരണക്കാര്‍ മാസ്‌ക് ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമായി മാസ്കുകൾ മാറിക്കഴിഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ പലപ്പോഴും മാസ്ക് ശരിയായ രീതിയിൽ ഉപയോ​ഗിക്കാത്തവരെയും കാണാനാകും. അത്തരക്കാരെ രസകരമായി അവതരിപ്പിക്കുകയാണ് നടി മാളവിക മോഹനൻ. 

അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിക്കുന്നു.

നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേഷും വിവിധതരം മാസ്ക് ധാരികളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോ ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറക്കിയിരുന്നു. വിജയ് നായകനായി എത്തിയ മാസ്റ്റർ ആണ് മാളവികയുടേതായി പുറത്തിറങ്ങിയ ചിത്രം. സിനിമയിൽ അധ്യാപികയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ധനുഷിനെ നായകനായി എത്തുന്ന ചിത്രമാണ് താരത്തിന്റെ അടുത്ത പ്രോജക്ട്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക