സണ്ണി ലിയോൺ കേരളത്തിൽ, എത്തിയത് കുടുംബത്തോടൊപ്പം

Web Desk   | Asianet News
Published : Jan 22, 2021, 08:03 AM ISTUpdated : Jan 22, 2021, 08:21 AM IST
സണ്ണി ലിയോൺ കേരളത്തിൽ, എത്തിയത് കുടുംബത്തോടൊപ്പം

Synopsis

ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ബോളിവുഡ് താരം സണ്ണി ലിയോൺ വീണ്ടും കേരളത്തിലെത്തി. സ്വകാര്യ ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനായാണ് നടി തിരുവനന്തപുരത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഭർത്താവും കുട്ടികളും സണ്ണിക്കൊപ്പം ഉണ്ടായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം നേരെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് പോയത്. ഇനിയുള്ള ഒരാഴ്ച ക്വാറന്റീനിലായിരിക്കും. ഒരു മാസത്തോളം നടി കേരളത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാനങ്ങളിലൊന്നായിരുന്നു ‘മധുരരാജ’യിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസ്. ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്നു തുടങ്ങുന്ന ആ ഗാനത്തിന് ബി കെ ഹരിനാരായണനാണ് വരികളെഴുതിയത്. ഈണം നൽകിയത് ഗോപി സുന്ദറാണ്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഈ ​ഗാനത്തിന് കേരളത്തിലുട നീളം ലഭിച്ചത്. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക