'കണ്ണാ കണ്‍മണി' സഹതാരമായ 'ബെസ്റ്റിയുടെ വിവാഹം ആഘോഷമാക്കി നടി മാളവിക വെയില്‍സ്

Web Desk   | Asianet News
Published : Dec 13, 2019, 03:16 PM ISTUpdated : Dec 13, 2019, 03:19 PM IST
'കണ്ണാ കണ്‍മണി' സഹതാരമായ 'ബെസ്റ്റിയുടെ വിവാഹം ആഘോഷമാക്കി നടി  മാളവിക വെയില്‍സ്

Synopsis

നിത്യാ റാമിന്റെ വിവാഹ ഫോട്ടോകളുമായി മാളവിക വെയില്‍സ്   .

മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചതയായ താരമാണ് മാളവിക വെയില്‍സ്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെയാണ് മാളവിക വെയില്‍സ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നും ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

നന്ദിനി എന്ന ഹൊറര്‍ സീരിയലിലൂടെ തമിഴ് - മലയാളം സീരിയല്‍ പ്രേമികളുടെ മനസ് മാളവിക കൈയ്യടക്കി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ പങ്കുവച്ച ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ സഹപ്രവര്‍ത്തകയായ നടി നിത്യാ റാമിന്റെ വിവാഹാഘോഷങ്ങള്‍ക്കിടെ എടുത്ത ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

വിവാഹാഘോഷ വേദിയില്‍ പരമ്പരാഗത വിവാഹ ചടങ്ങുകള്‍ ആഘോഷമാക്കുകയാണ്  മാളവികയും നിത്യയും. അപ്രതീക്ഷിതമായി എടുത്ത ചിത്രം അതീവ രസകരമാണ്. ചിത്രത്തില്‍ മെറൂണ്‍ സാരിയില്‍ സുന്ദരിയായാണ് മാളവിക എത്തുന്നത്. ഗോള്‍ഡന്‍ കളര്‍ സാരിയില്‍ വിവാഹ വേഷത്തില്‍ ഇരിക്കുന്ന നിത്യയുടെ പിന്നില്‍ നിന്നുകൊണ്ട് ചടങ്ങില്‍ പങ്കെടുക്കുന്നതാണ് ചിത്രങ്ങളില്‍.

ഏറെ ശ്രദ്ധിക്കപ്പെട്ട നന്ദിനിയെന്ന ഹൊറര്‍ പരമ്പരയില്‍ മാളവികയുടെ സഹതാരമാണ് നിത്യ. നിത്യ മലയാളം പരമ്പരകളില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്. നന്ദിനിയുടെ ഡബിങ് പതിപ്പിലൂടെ മലയാളത്തിലേക്ക് നിത്യ എത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ ബിസിനസ് മാന്‍ ഗൗതമിനെയാണ് നിത്യ വിവാഹം ചെയ്‍തത്.

ഏറ്റവും ബെസ്റ്റിയായ നിത്യയോടൊപ്പമുള്ള മുഹൂര്‍ത്തങ്ങളായി നടി പങ്കുവച്ച ഓരോ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍