'ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ', ഓർമകളുമായി ഷാജു

Web Desk   | Asianet News
Published : Oct 30, 2020, 06:51 PM IST
'ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ', ഓർമകളുമായി ഷാജു

Synopsis

21 വര്‍ഷം മുമ്പ് നടി ചാന്ദിനിയുമായി ഒളിച്ചോടി വിവാഹം ചെയ്‍തതിന്റെ ഓര്‍മ്മകൾ പങ്കുവച്ചിരിക്കുകയാണ് ഷാജുവിപ്പോൾ.

മലയാളികൾക്കിടയിൽ ഏറെ കാലമായി  നടൻ ഷാജു ശ്രീധറുണ്ട്. സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങളുമായി എത്തിയ കലാകാരൻ, ഇന്നും സജീവമായ തന്റെ യാത്ര തുടരുകയാണ് താരം. 

മിമിക്രി ആർട്ടിസ്റ്റായി കലാരംഗത്തേക്ക് എത്തിയ  ഷാജു  1995ൽ പുറത്തിറങ്ങിയ കോമഡി മിമിക്‌സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ ആയിരുന്നു അഭിനയരംഗത്ത് തുടക്കംകുറിച്ചത്.  

നടി ചാന്ദ്‌നിയാണ് താരത്തിന്റെ ഭാര്യ. 21 വര്‍ഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്‍തതിന്റെ ഓര്‍മ്മകൾ പങ്കുവച്ചിരിക്കുകയാണ് ഷാജുവിപ്പോൾ.

'ഒളിച്ചോട്ടത്തിന് മെഡൽ ഉണ്ടെങ്കിൽ 21 വർഷം മുൻപ് ഞങ്ങൾക്ക് കിട്ടിയേനെ. നിറമുള്ള നിമിഷങ്ങളും സുഖമുള്ള സ്വപ്‍നങ്ങളും നനവുള്ള ഓർമ്മകളുടെയും 21 വർഷങ്ങൾ.' - എന്നായിരുന്നു താരം ചില ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പ്.

അയ്യപ്പനും കോശിയുമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.  മകള്‍ നീലാഞ്ജനയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്‍ജനയുടെ വേഷം.

 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും